ഒന്ന് കൊയ്തെടുക്കാന്‍ മറുനാടന്‍ തൊഴിലാളികളെ പണി പഠിപ്പിക്കണം!

വണ്ടൂര്‍: കൊയ്ത്തിന് തൊഴിലാളികളെ കിട്ടത്തതുമൂലം മറുനാടന്‍ തൊഴിലാളികളെ കൊയ്ത്തു പഠിപ്പിച്ച് വനിതാ കര്‍ഷക. തിരുവാലി പഞ്ചായത്തിലെ പത്തിരിയാല്‍ വലിയ കുളത്തിന് സമീപത്ത് പാട്ടകൃഷി നടത്തുന്ന ചേന്ദംകുളങ്ങര അസ്മാബിയാണ് മറുനാടന്‍ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്തിയത്. ബംഗാളികളും ഒഡിഷക്കാരുമായ തൊഴിലാളികള്‍ക്ക് കൊയ്ത്ത് പരിചയമില്ലാത്തതിനാല്‍ ഇവരെ ഇതു പഠിപ്പിക്കേണ്ട ചുമതല കൂടി അസ്മാബിക്കായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പാട്ടത്തിനെടുത്ത രണ്ടേക്കര്‍ പാടത്ത് അസ്മാബി നെല്‍കൃഷി നടത്തുന്നുണ്ട്. എന്നാല്‍, ഇത്തവണ നെല്ല് വിളഞ്ഞിട്ടും കൊയ്യാന്‍ ആളെ കിട്ടിയില്ല. തൊഴിലാളികളെല്ലാം തൊഴിലുറപ്പു പ്രവൃത്തികള്‍ക്ക് പോയതാണ് വിനയായത്. നടീല്‍, കൊയ്ത്തു സമയങ്ങളില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ നടത്തരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ അംഗീകരിക്കുന്നില്ളെന്ന് അസ്മാബി പറയുന്നു. കൃഷിഭവന് കീഴില്‍ കൊയ്ത്തുയന്ത്രമുണ്ടെങ്കിലും ചളി കൂടുതലായതിനാല്‍ ഇവിടെയിത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.