തിരൂര്‍: തമിഴ്നാട്ടില്‍നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ മൊത്തമായത്തെിച്ച് വിതരണം ചെയ്യുന്ന യുവാവ് പൊലീസ് പിടിയിലായി. ആലത്തിയൂര്‍ ആലിങ്ങല്‍ ചക്കുങ്ങപ്പറമ്പില്‍ ഷരീഫിനെയാണ്(32) തിരൂര്‍ എസ്.ഐ സുമേഷ് സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പരിശോധനക്കിടെ പാറശേരിയില്‍ നിന്നാണ് കാറിലത്തെിയ ഷരീഫിനെ പിടികൂടിയത്. 5640 ഹാന്‍സ് പാക്കറ്റുകളും 320 പാക്കറ്റ് പത്മശ്രീയെന്ന പുകയില ഉല്‍പ്പന്നവും കാറില്‍നിന്ന് കണ്ടെടുത്തു. ഇവക്ക് കരിഞ്ചന്തയില്‍ ഒരു ലക്ഷത്തിലേറെ രൂപ വിലവരും. കെ.എല്‍.10.പി.3113 നമ്പര്‍ ഇന്‍ഡിക്ക കാറില്‍ കോയമ്പത്തൂരില്‍നിന്ന് എത്തിച്ചതായിരുന്നു ഉല്‍പ്പന്നങ്ങള്‍. ഇയാളില്‍നിന്ന് അര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. തിരൂരിലും പരിസരങ്ങളിലുമുള്ള വ്യാപാരികള്‍ക്ക് നിരോധിത ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്നത് ഷരീഫാണെന്ന് പൊലീസ് അറിയിച്ചു. അഡീഷനല്‍ എസ്.ഐ വിശ്വനാഥന്‍ കാരയില്‍, പൊലീസുകാരായ കപില്‍ദേവ്, അരുണ്‍ദേവ്, ഷൈലേഷ്, അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.