കോട്ടക്കല്‍: താമര വിരിയാതിരിക്കാന്‍ കോട്ടക്കലില്‍ സി.പി.എമ്മും കോണ്‍ഗ്രസും ലീഗും ഒന്നിക്കുന്നു. പകരമായി മറ്റൊരു വാര്‍ഡില്‍ കോണ്‍ഗ്രസിന് സഹായവുമായി സി.പി.എമ്മും. കോട്ടക്കല്‍ നഗരസഭയിലെ മൈത്രിനഗര്‍ വാര്‍ഡിലാണ് സി.പി.എമ്മിന് രഹസ്യ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തുള്ളത്. പൊതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇവിടെ യു. രാഗിണിയാണ് മത്സരിക്കുന്നത്. രാജി സുലോചനയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന് അനുവദിച്ച സീറ്റാണിത്. പാണ്ടമംഗലം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമണി മോഹനന് സി.പി.എമ്മിന്‍െറ രഹസ്യ പിന്തുണയുണ്ട്. സരിതയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെങ്കിലും ലക്ഷ്യം വെക്കുന്നത് ബി.ജെ.പിയുടെ ചന്ദ്രികയെയാണ്. യു.ഡി.എഫ് ധാരണപ്രകാരം കോണ്‍ഗ്രസിന് ലഭിച്ചതാണ് ഈ സീറ്റുകള്‍. നിലവില്‍ രണ്ട് സീറ്റുള്ള ബി.ജെ.പിയെ ഒതുക്കുകയെന്നതാണ് യു.ഡി.എഫ്, എല്‍.ഡി.എഫ് സഖ്യം ഉദ്ദേശിക്കുന്നത്. എന്നാല്‍ സി.പി.എം, ലീഗ്, കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ഒറ്റയാള്‍ പോരാട്ടത്തിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.