കക്കാട്ട് ബസ് തടയല്‍ വീണ്ടും; ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

തിരൂരങ്ങാടി: ദേശീയപാതയില്‍ കക്കാട്ട് വെള്ളിയാഴ്ചയും ബസ് തടഞ്ഞു. 30 മിനിറ്റോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. നേരത്തേ അപകടം വിതച്ച് നിര്‍ത്താതെ പോയ ബസാണ് തിരൂരങ്ങാടിയില്‍ നിന്നത്തെിയ സംഘം തടഞ്ഞത്. വാക്കേറ്റവും അടിപിടിയുമുണ്ടായി. പൊലീസത്തെിയാണ് പ്രശ്നം പരിഹരിച്ചത്. ഈ പ്രശ്നം കഴിയും മുമ്പേ മാരുതി കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയ ഐഷര്‍ ലോറി പൊലീസ് പിന്തുടര്‍ന്നു പിടികൂടി. കഴിഞ്ഞ ദിവസം അമിത വേഗതയില്‍ പോയ ടൂറിസ്റ്റ് ബസും നാട്ടുകാര്‍ തടഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.