കാളികാവ്: സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ 17 ദിവസമായി നടത്തിവന്ന സമരത്തെ തുടര്‍ന്ന് കൂലി വര്‍ധിപ്പിച്ചെങ്കിലും ജില്ലയിലെ പ്രമുഖ റബര്‍ പ്ളാന്‍േറഷനായ പുല്ലങ്കോട് എസ്റ്റേറ്റിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കിടയിലും അസംതൃപ്തി. സമരത്തിന്‍െറ ഭാഗമായി ട്രേഡ് യൂനിയന്‍ നേതാക്കളും സംസഥാന സര്‍ക്കാറും ചേര്‍ന്ന് തോട്ടം ഉടമകളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ തൊഴിലാളികള്‍ തൃപ്തരല്ല. തൊഴിലാളി യൂനിയനുകള്‍ക്ക് സംസ്ഥാന നേതൃതൃത്തിന്‍െറ തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയായി. റബര്‍ മേഖലയില്‍ 381 രൂപയാണ് മിനിമം കൂലിയായി വര്‍ധിപ്പിച്ചിരിക്കുന്നത്. 317ല്‍ നിന്നാണ് 381 രൂപയായി ഉയര്‍ന്നത്. തോട്ടം തൊഴിലാളികളെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞുപറ്റിക്കുകയാണ് ചെയ്തതെന്ന് പുല്ലങ്കോട് എസ്റ്റേറ്റിലെ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, പി.എല്‍.സി, ഇ.എസ്.ഇ.യു.എസ്.ഐ നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന തലത്തില്‍ ട്രേഡ് യൂനിയനുകള്‍ സമരം പിന്‍വലിച്ച സാഹചര്യത്തില്‍ പുല്ലങ്കോട് എസ്റ്റേറ്റിലും സമരം പിന്‍വലിക്കുന്നതായി എ. സലീംബാബു, ഇ.കെ. അമീന്‍, ഇ.കെ. അബ്ദുല്‍ സലാം, വി. രാധാകൃഷ്ണന്‍ എന്നീ നേതാക്കള്‍ പറഞ്ഞു. അതേസമയം, റബര്‍ മേഖലയില്‍ 64 രൂപ മിനിമം കൂലിയില്‍ വര്‍ധന വന്നത് നേട്ടമാണെന്നും മറ്റ് കാര്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞതായി ഐ.എന്‍.ടി.യു.സി നേതാവ് പെരുമ്പള്ളി ഹസന്‍ പറഞ്ഞു. പി.എല്‍.സി യോഗത്തില്‍ എടുത്ത തീരുമാനത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ളെന്ന് എസ്.ടി.യു നേതാവ് ടി. ഉമ്മര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.