ഇടശ്ശേരി മ്യൂസിയം ഇന്ന് ഉദ്ഘാടനം ചെയ്യും

പൊന്നാനി: കവി ഇടശ്ശേരിക്ക് പൊന്നാനിയില്‍ മ്യൂസിയം ഒരുങ്ങി. ഇടശ്ശേരി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിലാണ് മ്യൂസിയം ഒരുക്കുന്നത്. കവി ഉപയോഗിച്ചിരുന്ന വസ്തുക്കളും അദ്ദേഹത്തിന്‍െറ കൈയെഴുത്ത്, പുസ്തകങ്ങള്‍, ഫോട്ടോകള്‍, എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇടശ്ശേരി സാഹിത്യ മന്ദിരത്തില്‍ മ്യൂസിയം തയാറാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് മഹാകവി അക്കിത്തം നാടിന് സമര്‍പ്പിക്കും. മ്യൂസിയത്തിന്‍െറ പ്രവര്‍ത്തനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. അക്കിത്തത്തെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെയും ആദരിക്കും. വിദ്യാര്‍ഥികള്‍ ഇടശ്ശേരി കവിതകള്‍ ആലപിക്കും. മ്യൂസിയം സന്ദര്‍ശിക്കാന്‍ 9946669870, 9744199705 നമ്പറില്‍ ബന്ധപ്പെടണം. എ.വി.എച്ച്.എസ്.എസിന് മുന്‍വശത്താണ് ഇടശ്ശേരി മ്യൂസിയം ഒരുക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.