ആനക്കയത്ത് 17 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ലീഗിനെതിര്

മഞ്ചേരി: ആനക്കയത്ത് കോണ്‍ഗ്രസ്-ലീഗ് ബന്ധം താറുമാറായതോടെ 23ല്‍ 17 വാര്‍ഡിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ലീഗുമായി നേരിട്ട് മത്സരിക്കുന്ന വാര്‍ഡുകളില്‍ ചെറുകക്ഷികളുടെ പരമാവധി പിന്തുണ ഉറപ്പാക്കി വോട്ട് നേടാനും തീരുമാനിച്ചു. ആനക്കയത്ത് ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ളെന്നുപറഞ്ഞ് ഇടതുപക്ഷവുമായി കഴിയുന്നിടങ്ങളില്‍ ധാരണക്കും ശ്രമം നടത്തുന്നുണ്ട്. പാപ്പിനിപ്പാറയില്‍ ഓമന, കൂളിയോടന്‍മുക്കില്‍ മുബീന, പുളിയിലങ്ങാടിയില്‍ കെ. സതീഷ്ബാബു, ചിറ്റത്തുപാറയില്‍ കൂരങ്ങാടന്‍ അബ്ദുറഹ്മാന്‍, അമ്പലവട്ടത്ത് മോഹനന്‍, പന്തല്ലൂരില്‍ കെ.പി. ജസീന, മുടിക്കോട് ബേബി, പന്തല്ലൂര്‍ ഹില്‍സില്‍ സെബാസ്റ്റ്യന്‍, കിഴക്കുംപറമ്പില്‍ ഷീനാഷൈന്‍, ആനക്കയത്ത് സഫൂറാബി, പെരിമ്പലം പൊറ്റമ്മലില്‍ പി. ഉസ്മാന്‍, പെരിമ്പലം 16ല്‍ കെ.എം. സബിദ, ഇരുമ്പുഴിയില്‍ കെ.പി. ഷരീഫ്, കരിഞ്ചീരിപ്പറമ്പില്‍ ജോജോ മാത്യു, വടക്കുംമുറിയില്‍ കെ.പി. മുഹമ്മദ് ഷബീബ്, വടക്കുംമുറി പടിഞ്ഞാറ്റുംമുറിയില്‍ അബ്ദുറഹ്മാന്‍, വടക്കുംമുറി 23ല്‍ മനോജ് അധികാരത്ത് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഇതിനുപുറമെ ആനക്കയം ബ്ളോക്ക് ഡിവിഷനില്‍ ഷബാന ഹാഷിദ്, പന്തല്ലൂര്‍ ഡിവിഷനില്‍ കെ.കെ. കോയാമു എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. വടക്കുംമുറിയിലെ 21, 23 വാര്‍ഡുകളിലും പുളിയലങ്ങാടി, ചിറ്റത്തുപാറ, അമ്പലവട്ടം എന്നിവിടങ്ങളിലും കോണ്‍ഗ്രസ് പ്രതീക്ഷവെക്കുന്നുണ്ട്. 23ല്‍ 17 വാര്‍ഡില്‍ വിജയിച്ച് പഞ്ചായത്തില്‍ ഭരണത്തില്‍വന്ന യു.ഡി.എഫില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, ചിറ്റത്തുപാറ വാര്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കം ഇരുപാര്‍ട്ടികളും ഒറ്റക്കുമത്സരിക്കുന്നതിലേക്കത്തെിച്ചു. കോണ്‍ഗ്രസ് മത്സരിക്കാത്ത അഞ്ച് വാര്‍ഡില്‍ മുസ്ലിം ലീഗിനെതിരെ നിലപാടെടുക്കാനാണ് ആലോചന. മുഴുവന്‍ വാര്‍ഡിലും പത്രിക നല്‍കി ആനക്കയത്ത് മുസ്ലിം ലീഗും പ്രചാരണ രംഗത്തേക്കിറങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.