തിരൂരങ്ങാടി: താലൂക്ക് ഗവ. ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ മിന്നല്‍ പരിശോധനയില്‍ സമയം വൈകിയത്തെുന്നവര്‍ കുടുങ്ങി. ജോലിക്ക് കൃത്യസമയം പാലിക്കാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് കൃത്യസമയം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. വൈകുന്നത് തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ബുധനാഴ്ച രാവിലെ എട്ടിന് തന്നെ ഡി.എം.ഒ വി. ഉമ്മര്‍ ഫാറൂഖ് താലൂക്കാശുപത്രിയില്‍ എത്തിയിരുന്നു. നൂറ്ററുപതോളം ബെഡുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ അഡ്മിറ്റ് കുറവാണെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഓരോ ഡോക്ടര്‍മാരും അഡ്മിഷന്‍ നല്‍കിയ എണ്ണം എത്രയെന്നും സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ഒമ്പതിന് ശേഷം എത്തിയ നാല് ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്കുള്ളപ്പോള്‍ തിരൂരങ്ങാടിയില്‍ അഡ്മിഷന്‍ കുറവാണെന്നും ബെഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും കണ്ടത്തെിയിരുന്നു. ആശുപത്രിയുടെ സേവനത്തിലും നാട്ടുകാര്‍ അതൃപ്തരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.