കൊണ്ടോട്ടി: മൊറയൂരില്‍ സി.എം.പിക്കും ജനതാദളിനും സീറ്റില്ല. 17 വാര്‍ഡില്‍ ലീഗും ഒരു വാര്‍ഡില്‍ കോണ്‍ഗ്രസും മത്സരിക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗം യു.ഡി.എഫിനെതിരെ മൂന്ന് വാര്‍ഡില്‍ പത്രിക നല്‍കി. ജനതാദള്‍ (യു) മത്സരിച്ച ബ്ളോക്ക് സീറ്റ് ജനറലായതിനെ തുടര്‍ന്ന് ലീഗ് തിരിച്ച് ചോദിക്കുകയായിരുന്നു. ഇത് നല്‍കാന്‍ ദള്‍ തയാറായെങ്കിലും പഞ്ചായത്തിലേക്കും പാര്‍ട്ടി ചോദിച്ച വാര്‍ഡുകള്‍ നല്‍കാന്‍ ലീഗ് തയാറാവാത്തതാണ് ദളിനെ ഒറ്റക്ക് മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. നാല് വാര്‍ഡുകളിലാണ് ദള്‍ മത്സരിക്കുന്നത്. സി.എം.പിക്കും പഞ്ചായത്തില്‍ സീറ്റ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ ഒരു സീറ്റ് സി.എം.പിക്ക് നല്‍കിയിരുന്നു. ലീഗ് സീറ്റ് നല്‍കാത്തതിനാല്‍ ബുധനാഴ്ച സി.എം.പി നിലപാടറിയിക്കും. പത്ത് വര്‍ഷത്തിന് ശേഷം മുന്നണിയിലത്തെിയ കോണ്‍ഗ്രസിന് പഞ്ചായത്തിലേക്കും ബ്ളോക്കിലേക്കും ഓരോ സീറ്റാണ് ലീഗ് നല്‍കിയത്. കഴിഞ്ഞതവണ നാല് സീറ്റ് നല്‍കിയിരുന്നെങ്കിലും ഇത് പോരെന്ന നിലപാടിലാണ് കോണ്‍ഗ്രസ് മുന്നണി വിട്ടത്. ഐ വിഭാഗമാണ് രണ്ട് സീറ്റിലും മത്സരിക്കുന്നത്. രണ്ടും വനിതാ സംവരണമാണ്. എന്നാല്‍, കോണ്‍ഗ്രസിലെ എ വിഭാഗം യു.ഡി.എഫിനെതിരെ മൂന്ന് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. നാല്, എട്ട്, 18 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. നാലാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് അബ്ദുറഹീം എന്ന ബിച്ചിപ്പയും എട്ടില്‍ സുബൈറുമാണ് പത്രിക നല്‍കുന്നത്. 18ാം വാര്‍ഡിലെ കുറ്റിപ്പുറത്ത് സക്കീനക്ക് വിവിധ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. പഞ്ചായത്തില്‍ നിന്നുള്ള ഡി.സി.സി, ബ്ളോക്ക്, മണ്ഡലം നേതാക്കളാണ് യു.ഡി.എഫിനെതിരെ വിമതരെ രംഗത്തിറക്കിയത്. മറ്റ് വാര്‍ഡുകളില്‍ എല്‍.ഡി.എഫിനെ പിന്തുണക്കാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.