മഞ്ചേരി: നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം സ്വയമുറപ്പിച്ച് മുന്‍വര്‍ഷം വിജയിച്ച വനിതകള്‍. നിലവിലെ കൗണ്‍സിലില്‍ അംഗങ്ങളായ ഇവര്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ നടപടിയെടുക്കുമെന്ന് ഡി.സി.സി മുന്നറിയിപ്പ് നല്‍കി. 16 വാര്‍ഡുകളാണ് വിട്ടുകിട്ടിയത്. ഇതില്‍ വായ്പാറപ്പടി, വെള്ളാരങ്ങല്‍, അരുകിഴായ വാര്‍ഡുകളില്‍ നിന്ന് നഗരസഭയിലത്തെിയവരാണ് വീണ്ടും സ്ഥാനാര്‍ഥിത്വത്തിന് രംഗത്ത്. ഈ വാര്‍ഡുകള്‍ ഇപ്പോള്‍ ജനറലായതിനാല്‍ പാര്‍ട്ടി പുതിയ അംഗങ്ങളെ കണ്ടത്തെി. എന്നാല്‍ അക്കാര്യം പ്രഖ്യാപിക്കാനാവാതെ പത്രികാസമര്‍പ്പണം വരെ അനിശ്ചിതത്വം നീണ്ടു. വല്ലാഞ്ചിറ ഷൗക്കത്ത് കണ്‍വീനറായ ഒമ്പതംഗ സമിതിയാണ് മഞ്ചേരിയില്‍ സീറ്റുധാരണക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിനും മേല്‍നോട്ടം വഹിക്കുന്നത്. സി.പി.എമ്മും മുസ്ലിം ലീഗും നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസ് തമ്മിലടിയുമായി മുന്നോട്ടുപോവുകയായിരുന്നു. മറ്റ് കക്ഷികളില്ലാത്ത വിധം നേരത്തെ വിജയിച്ച വനിതകളാണ് പാര്‍ട്ടിനേതൃത്വത്തിന്‍െറ തീരുമാനത്തിനെതിരെ അവസാനഘട്ടംവരെ നിലകൊണ്ടത്. സ്ഥാനാര്‍ഥികളുടെ പട്ടിക ചൊവ്വാഴ്ച രാത്രി 12 ഓടെ പാര്‍ട്ടി അംഗീകരിച്ചു. ഇവര്‍ ബുധനാഴ്ച പത്രിക നല്‍കും. അതേസമയം അര്‍ഹിച്ച സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയാണ് നിലകൊണ്ടതെന്നാണ് വനിതകളുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.