പുല്‍പറ്റയില്‍ ലീഗ് തനിച്ച് പത്രിക നല്‍കി; എല്ലാ വാര്‍ഡിലും മത്സരിക്കാന്‍ കോണ്‍ഗ്രസും

മഞ്ചേരി: പുല്‍പറ്റയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും സീറ്റുധാരണയില്‍ അവസാന മണിക്കൂറിലും ഒത്തുതീര്‍പ്പിലത്തൊതായതോടെ ഇരുകൂട്ടരും എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ കണ്ടത്തെുന്ന തിരക്കില്‍. ലീഗ് സ്ഥാനാര്‍ഥികളില്‍ ചിലര്‍ പത്രിക നല്‍കി. ശേഷിക്കുന്നവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ബുധനാഴ്ച പത്രിക നല്‍കും. മുന്‍വര്‍ഷം മത്സരിച്ച സീറ്റുകള്‍ ലഭിക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ആര്യാടന്‍ വിഭാഗത്തിന് മേല്‍ക്കൈ ഉള്ളതാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. 2010ല്‍ പാലക്കാട്, സൗത് തൃപ്പനച്ചി, തൃപ്പനച്ചി-നാല്, തൃപ്പനച്ചി-അഞ്ച്, പുല്‍പറ്റ, കളത്തുംപടി എന്നിവിടങ്ങളില്‍ മത്സരിച്ചിരുന്നു. ഇവയില്‍ പാലക്കാട്, തൃപ്പനച്ചി നാല്, തൃപ്പനച്ചി അഞ്ച്, കോഴിത്തായി എന്നിവിടങ്ങളില്‍ വിജയിച്ചു. മുസ്ലിം ലീഗ് ഭരിക്കുന്നിടങ്ങളില്‍ കോണ്‍ഗ്രസിന് വൈസ് പ്രസിഡന്‍റ് പദം നല്‍കാറുണ്ടെങ്കിലും പുല്‍പറ്റയില്‍ കോണ്‍ഗ്രസിന് വേണ്ടത്ര ആള്‍ബലമില്ളെന്ന കാരണത്താല്‍ നല്‍കാറില്ല. നാല് അംഗങ്ങളുള്ള ആനക്കയത്തും തൃക്കലങ്ങോടും ഈ പതിവുണ്ട്. തൃക്കലങ്ങോട് ഒരുവര്‍ഷം പ്രസിഡന്‍റ് പദം തന്നെ നല്‍കി. വൈസ് പ്രസിഡന്‍റ് പദവും കഴിഞ്ഞതവണ മത്സരിച്ച വാര്‍ഡുകളുമാണ് കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെട്ടത്. നല്‍കാന്‍ ലീഗ് കൂട്ടാക്കിയിട്ടില്ല. 21 വാര്‍ഡാണ് പുല്‍പറ്റയില്‍. മുന്‍വര്‍ഷം സി.പി.എം മൂന്ന്, സി.പി.ഐ ഒന്ന്, കോണ്‍ഗ്രസ് നാല്, മുസ്ലിം ലീഗ് 13 എന്നിങ്ങനെയായിരുന്നു അംഗങ്ങള്‍. കോണ്‍ഗ്രസ് പ്രതിനിധീകരിക്കേണ്ട വാര്‍ഡുകള്‍ മിക്കതും ജനറലാണ്. ആറ് വാര്‍ഡുകളേ നല്‍കാനാവൂ എന്നും അവ ലീഗ് നിര്‍ദേശിക്കുന്നവയായിരിക്കുമെന്നുമാണ് സീറ്റുധാരണാ ചര്‍ച്ചയില്‍ ലീഗ് വ്യക്തമാക്കിയതെന്നും ഇത് അംഗീകരിക്കാനാവില്ളെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. 21 വാര്‍ഡിലും സ്ഥാനാര്‍ഥികളെ കണ്ടത്തെി. ചര്‍ച്ച ഫലംകാണുന്നില്ളെന്ന് നേരത്തേ വ്യക്തമായതോടെ ലീഗ് എല്ലാ വാര്‍ഡിലും സ്ഥാനാര്‍ഥികളെ കണ്ടത്തൊന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, പത്രിക നല്‍കിയാലും ചര്‍ച്ച തുടരുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. വൈസ് പ്രസിഡന്‍റ് പദവും മുന്‍ വര്‍ഷം മത്സരിച്ച വാര്‍ഡുകളും എന്ന നിലപാടില്‍ നിന്ന് പിറകോട്ട് പോവരുതെന്ന് കോണ്‍ഗ്രസ് അണികള്‍ നേതൃത്വത്തെ ഓര്‍മപ്പെടുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.