പരപ്പനങ്ങാടി: ഇരുളിന്‍െറ മറവില്‍ പരപ്പനങ്ങാടി കടലോരത്ത് രണ്ടിടത്ത് അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ചാപ്പപടിയിലെ മത്സ്യ കയറ്റുമതി കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട മത്സ്യവ്യാപാരി കുപ്പാച്ചന്‍ സദ്ദീഖിന്‍െറ മീന്‍ ലോറിയുടെ ഗ്ളാസ് എറിഞ്ഞുടച്ചു. ചാപ്പപടി മുറി തോടിനടുത്ത് 18 ലക്ഷം രൂപയുടെ പുതിയ മത്തെല്‍ വല ഭാഗികമായി കത്തിയ നിലയിലും കണ്ടത്തെി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അങ്ങാടികടപ്പുറത്തെ ‘മബ്റൂഖ്’ ചുണ്ടന്‍ വള്ളത്തിന്‍െറ വലയാണ് അഗ്നിക്കിരയാക്കിയത്. എട്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ടൗണിലെ ഹോട്ടലടച്ച് വീട്ടിലേക്ക് വരികയായിരുന്ന സമീപവാസിയായ സി. ഗഫൂറാണ് വലശേഖരം കത്തുന്നത് കണ്ടത്. ഇദ്ദേഹം ബഹളംവെച്ച് ആളെ കൂട്ടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ താനൂര്‍ സി.ഐ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി അന്വേഷണം ഊര്‍ജിതമാക്കി. രാഷ്ട്രീയപരമായോ തെരഞ്ഞെടുപ്പുമായോ സംഭവത്തിന് ബന്ധമില്ളെന്നാണ് പൊലീസ് നിഗമനം. അക്രമികളെ കണ്ടത്തെി മാതൃകാപരമായി ശിക്ഷിക്കണമെന്നും തൊഴിലുപകരണങ്ങള്‍ നശിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ മത്സ്യതൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ചാപ്പപടിയിലെ വള്ളകമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. തകര്‍ത്ത മത്സ്യവാഹനം നിര്‍ത്തിയിട്ട റോഡരികിലെ കനാലില്‍നിന്ന് ഇരുമ്പുവടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടത്തെി. സംഭവ സ്ഥലം കേരള മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.