പതാക നിധിയിലേക്ക് ജില്ലയില്‍നിന്ന് 20 ലക്ഷം സമാഹരിക്കും

മലപ്പുറം: സായുധസേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തും. 2015ലെ പതാക നിധിയിലേക്ക് 20 ലക്ഷം സമാഹരിക്കാനും ഇതിനായി വിവിധ ഓഫിസുകള്‍ക്ക് 3,60,000 ടോക്കണ്‍ ഫ്ളാഗുകളും 10,000 കാര്‍ ഫ്ളാഗുകളും വിതരണം ചെയ്യാനും ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സായുധസേനാ പതാക നിധി യോഗം തീരുമാനിച്ചു. ടോക്കണ്‍ ഫ്ളാഗിന് അഞ്ചും കാര്‍ ഫ്ളാഗിന് പത്തും രൂപയാണ് വില. 2014 ല്‍ പിരിഞ്ഞ് കിട്ടാന്‍ ബാക്കിയുള്ള തുക ഉടന്‍ സൈനികക്ഷേമ ഓഫിസില്‍ അടയ്ക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഡിസംബര്‍ ഏഴിന് പിരിഞ്ഞു കിട്ടുന്ന വിനോദ നികുതിയും പതാക നിധിയിലേക്ക് സംഭാവന ചെയ്യാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദേശം നല്‍കി. 2015-16ല്‍ 58 അപേക്ഷകര്‍ക്കായി ജില്ലാ സൈനികക്ഷേമ ഫണ്ടില്‍നിന്ന് 2,01,000 രൂപയും എട്ട് അപേക്ഷകര്‍ക്കായി സംസ്ഥാന സൈനികക്ഷേമ ഫണ്ടില്‍ നിന്ന് 41,000 രൂപയും വിതരണം ചെയ്യാന്‍ തുടര്‍ന്ന് നടന്ന ജില്ലാ സൈനിക ബോര്‍ഡ് യോഗം തീരുമാനിച്ചു. അന്തരിച്ച വിമുക്ത ഭടന്‍െറ ഭാര്യക്ക് ഒരു തയ്യല്‍ മെഷീന്‍ നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സൈനികക്ഷേമ ഓഫിസര്‍ എം.വി. ശങ്കരന്‍, വിമുക്തഭടന്മാരുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.