ബസുടമക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കും

എടപ്പാള്‍: ബസ് തട്ടി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ബസുടമ എത്താത്തത് പ്രതിഷേധത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെ അംശകച്ചേരിയിലാണ് എടപ്പാളിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയായ അയിലക്കാട് സ്വദേശിനിയെ പൊന്നാനിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചത്. വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ ഉടനെ എടപ്പാള്‍ സി.എച്ച്.സിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. കാര്യമായ പരിക്കുകളില്ലാത്തതിനാല്‍ കോളജിലേക്ക് പോയ വിദ്യാര്‍ഥിനിക്ക് കുറച്ചുകഴിഞ്ഞപ്പോള്‍ വീണ്ടും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്ന് വീട്ടുകാരത്തെി കുട്ടിയെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ഈ വിവരം പ്രതികരണ വേദി പ്രസിഡന്‍റ് സലാം എടപ്പാള്‍ ബസുടമയെ അറിയിച്ചെങ്കിലും ബസ് ജീവനക്കാരുടെ മേല്‍ കുറ്റം ചാരി ബസുടമ പിന്‍മാറുകയായിരുന്നു. കുട്ടിയുടെ അസുഖ വിവരം അറിയാന്‍ പോലും ആശുപത്രിയിലത്തൊത്ത ബസുടമക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് സലാം എടപ്പാള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.