തിരൂര്‍: എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍പ്പാളത്തില്‍ കണ്ടത്തെിയ സംഭവത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന് ബന്ധുക്കളും നാട്ടുകാരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെക്കന്‍കുറ്റൂര്‍ നെടുങ്ങാട്ട് രവീന്ദ്രന്‍െറ മകന്‍ ജിതിന്‍െറ (20) മൃതദേഹമാണ് കഴിഞ്ഞ മേയ് 31ന് രാവിലെ കുറ്റൂരിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ പാളത്തില്‍ കണ്ടത്തെിയത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും എന്നാല്‍, മരണം ആത്മഹത്യയാക്കി മാറ്റാനാണ് പൊലീസ് ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും പിതാവ് എന്‍. രവീന്ദ്രന്‍, ബന്ധുക്കളായ ജയന്‍, ചന്ദ്രന്‍, മണികണ്ഠന്‍, ബി.ജെ.പി പ്രവര്‍ത്തകന്‍ കറുകയില്‍ ശശി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.