എടപ്പാള്‍: വരയുടെ തമ്പുരാന് വര്‍ണങ്ങളില്‍ തീര്‍ത്ത ദക്ഷിണയൊരുക്കി കലാകാരന്മാരുടെ ഫേസ്ബുക് കൂട്ടായ്മ. നവതിയുടെ നിറവിലുള്ള ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് എക്സോടിക് ഡ്രീംസിന്‍െറ നേതൃത്വത്തിലാണ് അദ്ദേഹത്തിന്‍െറ വീട്ടില്‍വെച്ച് വരദക്ഷിണ ഒരുക്കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള നാല്‍പതോളം കലാകാരന്മാര്‍ പെന്‍സില്‍, പേന, കളര്‍പെന്‍സില്‍, വാട്ടര്‍ കളര്‍, അക്രിലിക് കളര്‍ തുടങ്ങിയവ ഉപയോഗിച്ച് വരച്ച നമ്പൂതിരിയുടെ മുഖചിത്രം ദക്ഷിണയായി നല്‍കി. 25 കലാകാരന്മാര്‍ പങ്കെടുത്ത ചടങ്ങ് കെ.ടി. ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു. ഡാവിഞ്ചി സുരേഷ്, ഉണ്ണി, രഞ്ജിത് പനയറ, ഫൈസല്‍ മുഹമ്മദ്, റഫീഖ് പറക്കുളം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.