എടപ്പാള്‍: ഞായറാഴ്ച പകലും രാത്രിയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തിരക്ക് പിടിച്ച ദിവസം. മിക്ക വാര്‍ഡുകളിലും ഞായറാഴ്ച പകലും രാത്രിയും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ഗ്രൂപ് മീറ്റിങ്ങുകള്‍ നടന്നു. പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികളുടെ കാര്യം ധാരണയായിരുന്നെങ്കിലും സംവരണം വന്നപ്പോള്‍ പലയിടത്തും പുതിയ സ്ഥാനാര്‍ഥികളെ കണ്ടത്തൊന്‍ നെട്ടോട്ടത്തിലാണ് പാര്‍ട്ടിക്കാര്‍. വനിതകള്‍ മത്സര രംഗത്തേക്കിറങ്ങാന്‍ തയാറാകാത്തത് സ്ഥാനാര്‍ഥി ക്ഷാമം കടുപ്പിക്കുന്നുണ്ട്. ജനറല്‍ സീറ്റുകളില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയ വാര്‍ഡുകളില്‍ അനുനയിപ്പിക്കല്‍ ചര്‍ച്ചകളാണ് ഞായറാഴ്ച പ്രധാനമായും നടന്നത്. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കള്‍ അണികളെക്കൊണ്ട് സ്വന്തം സീറ്റുറപ്പിക്കാന്‍ ചര്‍ച്ചകളില്‍ രംഗത്തുകൊണ്ടുവരാനുള്ള അണിയറ നാടകങ്ങളും നടത്തിവരുന്നുണ്ട്. പ്രചാരണത്തിന്‍െറ ആദ്യഘട്ടം ലളിതമായി കടന്നുകയറിയെന്ന് എതിരാളികളെ ബോധ്യപ്പെടുത്താനായി ഞായറാഴ്ച ചില പഞ്ചായത്തുകളില്‍ പാര്‍ട്ടികളില്‍ കണ്‍വെന്‍ഷനുകളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.