പച്ചാട്ടിരി: പച്ചാട്ടിരിയില്‍ തിരൂര്‍ പുഴയോരത്ത് പുലിയെപ്പോലുള്ള ജീവിയെ കണ്ടെന്ന്. കോരോത്തില്‍ ഹംസയുടെ മക്കളായ നാജിബ്, നജീബ്, അയല്‍വാസി ഷംല എന്നിവരാണത്രെ കഴിഞ്ഞ ശനിയാഴ്ചയും വ്യാഴാഴ്ചയുമായി പുലിയെ കണ്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ പുലിയുടേത് പോലെ സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെന്നുപറയുന്നു. നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സി.ഐ മുഹമ്മദ് ഹനീഫ സ്ഥലത്ത് പരിശോധന നടത്തുകയും വിവരം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. ആഴ്ചകള്‍ക്കു മുമ്പ് വെട്ടം ചീര്‍പ്പ്, വിഷുപ്പാടം, പടിയം, കൂട്ടായി ഭാഗങ്ങളില്‍ പുലിയെ കണ്ടതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നീട് കൂട്ടായി ഭാഗത്ത് ഒരു റൂമിലേക്കു കയറിയെന്നുപറഞ്ഞ പുലിയെ നാട്ടുകാര്‍ വളഞ്ഞ് പരിശോധിച്ചപ്പോള്‍ കാട്ടുപൂച്ചയായി മാറുകയായിരുന്നു. അതോടെ ഭീതിയകന്ന തീരദേശവാസികള്‍ സ്വസ്ഥതയോടെ കഴിയുമ്പോഴാണ് പുലി ഭീതി വീണ്ടും പരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.