മലപ്പുറം: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് മുംബൈയില്‍ നടക്കുന്ന ഗ്ളോബല്‍ ടീച്ചേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള ക്ഷണവും അതോടനുബന്ധിച്ച് നല്‍കുന്ന ഗ്ളോബല്‍ ടീച്ചര്‍ റോള്‍ മോഡല്‍ അവാര്‍ഡിനും വളാഞ്ചേരി എം.ഇ.എസ് കോളജ് ബോട്ടണി വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ ഹമീദ് അര്‍ഹനായി. അധ്യാപന ഗവേഷണ മേഖലകളിലെ മികവ് പരിഗണിച്ച് നല്‍കുന്ന അവാര്‍ഡാണിത്. ഒക്ടോബര്‍ അഞ്ചിനാണ് ചടങ്ങ്. ദക്ഷിണേന്ത്യന്‍ ഉള്‍വനങ്ങളില്‍ അഞ്ച് പുതിയ സസ്യങ്ങളെ കണ്ടത്തെുകയും അവയെക്കുറിച്ച് പത്തിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ‘ഫില്‍മി ഫേന്‍സ് ഓഫ് സൗത്ത് ഇന്ത്യ’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല മികച്ച കോളജ് അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള എം.എം. ഗനി അവാര്‍ഡും മികച്ച അധ്യാപകര്‍ക്കുള്ള എയര്‍ ഇന്ത്യയുടെ ബോള്‍ട്ട് അവാര്‍ഡും ഡോ. ഹമീദിന് നേരത്തേ ലഭിച്ചിട്ടുണ്ട്. കോളജ് എന്‍.സി.സി ഓഫിസര്‍ കൂടിയാണ് ഇദ്ദേഹം. ഭാര്യ റംലത്ത് തോഴന്നൂര്‍ ഈസ്റ്റ് സ്കൂള്‍ പ്രധാനാധ്യാപികയാണ്. മക്കള്‍: സുമയ്യ (കോഴിക്കോട് മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ഥിനി), ഫാസില്‍ (ഭോപാല്‍ ഐസര്‍ വിദ്യാര്‍ഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.