മലപ്പുറം: നഗരത്തില്‍ നടപ്പാക്കുന്ന വൈഫൈ പദ്ധതി നഗരസഭക്ക് സാമ്പത്തിക ബാധ്യതയാവില്ളെന്ന് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ. വേണമെങ്കില്‍ ഭാവിയില്‍ വരുമാനമാര്‍ഗം കൂടിയാക്കാവുന്ന രീതിയില്‍ പദ്ധതി നടപ്പാക്കാവുന്നതാണെന്നും നഗരസഭായോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ഫയല്‍ കാണാതായത് സംബന്ധിച്ച പരാതിയില്‍ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൗണ്‍സിലില്‍ സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കൈവശമുള്ള കോട്ടപ്പടി മൈതാനം പൊതുജനങ്ങള്‍ക്കും പുതിയതലമുറയിലെ കായികപ്രേമികള്‍ക്കും കായികാവശ്യാര്‍ഥം വിട്ടുനല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈഫൈ പദ്ധതി നഗരസഭക്ക് സാമ്പത്തിക ബാധ്യതയാവില്ളെന്ന് പ്രതിപക്ഷത്തിന്‍െറ വിമര്‍ശനത്തിന് മറുപടിയായി ചെയര്‍മാന്‍ പറഞ്ഞു. പദ്ധതിയുടെ അടുത്തഘട്ടത്തിന് ഒരുകോടിയോളമാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ അരക്കോടി രൂപ സംസ്ഥാന സര്‍ക്കാറിന്‍െറ ഫണ്ട് ലഭിക്കും. ബാക്കി തുക വൈഫൈ വഴി നല്‍കുന്ന പരസ്യവരുമാനത്തിലൂടെ കണ്ടത്തൊനാകും. ഓരോ തവണ വൈഫൈ കണക്ട് ആകുമ്പോഴും പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ സെക്കന്‍ഡുകള്‍ നീളുന്ന പരസ്യം നല്‍കാന്‍ തയാറായി വിവിധ കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഭാവിയില്‍ ഇതില്‍നിന്ന് നഗരസഭക്ക് വരുമാനം കണ്ടത്തൊനാകുമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. കോട്ടപ്പടിയിലെ മൈതാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്ത് നവീകരിച്ചത് മുതല്‍ പൊതുജനങ്ങള്‍ക്കും പ്രദേശത്തെ കായികതാരങ്ങള്‍ക്കും പ്രവേശം നിഷേധിക്കുകയാണെന്ന പരാതി ചര്‍ച്ച ചെയ്ത കൗണ്‍സില്‍ രാവിലെയും വൈകീട്ടും സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് നിര്‍ദേശിച്ചു. അനുകൂല നടപടിയില്ളെങ്കില്‍ ഒക്ടോബര്‍ നാലിന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാനാണ് തീരുമാനം. പരാതിരഹിത നഗരസഭ പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച നടത്തിയ അദാലത്തില്‍ ലഭിച്ച 23 പരാതികളില്‍ 21 എണ്ണം തീര്‍പ്പാക്കിയതായി യോഗത്തില്‍ അറിയിച്ചു. നഗരസഭയുടെ പരിധിയിലെ വിഷയങ്ങളല്ലാത്തതിനാല്‍ രണ്ട് പരാതികള്‍ മാറ്റിവെച്ചു. ഇനിയും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കൗണ്‍സിലര്‍മാര്‍ അവ ശനിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ എത്തിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.