അക്ഷരവഴിയില്‍ അതിരുകള്‍ തകര്‍ത്ത് വാണിയമ്പലം സി.കെ.ജി.എല്‍.പി സ്കൂള്‍

വണ്ടൂര്‍: ജീവിതോപാധി തേടിയുള്ള രക്ഷിതാക്കളുടെ യാത്രക്കിടയില്‍ പഠന മോഹം പാതിവഴിയില്‍ നിലച്ച വിദ്യാര്‍ഥികള്‍ക്ക് വഴി തെളിയിച്ച് വാണിയമ്പലം സി.കെ.ജി.എല്‍.പി സ്കൂള്‍. വിവിധ ജോലികള്‍ക്കായി മറുനാട്ടില്‍ നിന്നത്തെിയവരുടെ മക്കളെ തെരഞ്ഞ് പിടിച്ചാണ് സ്കൂള്‍ അധികൃതര്‍ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കുന്നത്. അമരമ്പലം തോണിക്കടവില്‍ കോഴി ഫാമിലെ ജോലിക്കത്തെിയ അസം സ്വദേശികളായ ദമ്പതികളുടെ രണ്ടു മക്കളെ സ്കൂള്‍ പി.ടിഎയും അധ്യാപകരും ചേര്‍ന്ന് സ്കൂളിലത്തെിച്ചു. അസമിലെ ഗുവാഹട്ടി സ്വദേശികളായ അമീറലിയും ഭാര്യ മുര്‍ഷിദയും ഒന്നര വര്‍ഷം മുമ്പാണ് മക്കളായ അയാവല്ലി, അക്ബര്‍ അലി എന്നിവരോടൊപ്പം അമരമ്പലത്തത്തെിയത്. എട്ട് വയസ്സുകാരനായ അയവല്ലി അസമിലെ സ്കൂളില്‍ ഒന്നാം ക്ളാസില്‍ പോയിരുന്നെങ്കിലും കേരളത്തിലത്തെിയതോടെ പഠനം നിലച്ചു. ഫാമില്‍ മാതാപിതാക്കളോടൊപ്പം ചെറുജോലികള്‍ ചെയ്തിരുന്ന ഇവരെക്കുറിച്ചറിഞ്ഞതോടെ സ്കൂളധികൃതര്‍ മാതാപിതാക്കളെ ചെന്നുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. സ്കൂള്‍ യാത്രയും പഠനോപകരണങ്ങളും ഉച്ചഭക്ഷണമുമെല്ലാം സൗജന്യമാണെന്നറിഞ്ഞതോടെ മക്കളെ സ്കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ക്ക് പൂര്‍ണ സമ്മതം. രാവിലെ പത്ത് മണിയോടെ സ്കൂള്‍ വാഹനത്തില്‍ തങ്ങളെ കൂട്ടാന്‍ അധ്യാപകരോടൊപ്പമത്തെിയ കൊച്ചു കൂട്ടുകാരെ കൂടി കണ്ടതോടെ കുട്ടികളും ആവേശത്തലായി. പൂക്കള്‍ നല്‍കിയും പൂമാലയിട്ടുമാണ് സകൂള്‍ വിദ്യാര്‍ഥികള്‍ ഇവരെ സ്വീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് ഇ. സിതാര, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.എം. പ്രസീത, പി.ടി.എ പ്രസിഡന്‍റ് ടി. സുരേഷ്, എസ്.എം.സി ചെയര്‍മാന്‍ എം. സക്കീര്‍, പ്രധാനാധ്യാപിക ത്രേസ്യ ടി. ജോസ്, അധ്യാപകരായ പി. സുബരാജ്, ബിജോയ് കല്യാണ്‍, കെ. ഗോവിന്ദന്‍, സുധീര്‍ ബാബു, എസ്. ശോഭ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ഏമങ്ങാടുള്ള കോഴി ഫാമില്‍ ജോലി ചെയ്യുന്ന അസം സ്വദേശികളുടെ മക്കളായ ശഫീഖുല്‍ ഇസലം, റഫീഖുല്‍ ഇസ്ലാം എന്നിവരെ സ്കൂളധികൃതര്‍ പഠന വഴിയിലത്തെിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.