വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് വീട്ടമ്മയെ അപായപ്പെടുത്താന്‍ ശ്രമം

എടക്കര: വെള്ളത്തിലൂടെ വീട്ടിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് വീട്ടമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂര്‍ ആലോടിയില്‍ കുറുങ്കുളം പാലുന്‍ സീതാലക്ഷ്മിയാണ് (46) പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കിയത്. സീതാലക്ഷ്മിയും സഹോദരന്‍ സുന്ദരന്‍െറ മകന്‍ ശ്രീതുവുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന സംഭവത്തില്‍ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് കരുതുന്നു. വീടിന്‍െറ മുന്‍ഭാഗത്തെ വൈദ്യുതി പ്ളഗ്ഗില്‍ വയര്‍ ബന്ധിപ്പിച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്ത് വാതിലിന്‍െറ വിടവിലൂടെ അകത്തേക്കിടുകയായിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച് വീട്ടമ്മ കിടക്കുന്ന മുറിയിലേക്കൊഴുക്കി വൈദ്യുതി പ്രവഹിപ്പിക്കുകയായിരുന്നു. ബക്കറ്റിലേക്ക് വെള്ളം ഒഴിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന സീതാലക്ഷ്മി ബഹളം വെച്ചതോടെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വൈദ്യുതി വയറുകളും മറ്റും കണ്ടത്തെിയത്. ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്തൊനായില്ല. വിവരമറിഞ്ഞ് പോത്തുകല്‍ എസ്.ഐ കെ. ദിജേഷും സംഘവും സ്ഥലത്തത്തെി. മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. സീതാലക്ഷ്മിയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.