കെട്ടിടം അനുവദിക്കൂ, ട്രാഫിക് സ്റ്റേഷന്‍ റെഡി –എസ്.പി

കോട്ടക്കല്‍: നഗരത്തില്‍ കെട്ടിടം അനുവദിക്കുകയാണെങ്കില്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ. കോട്ടക്കല്‍ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എസ്.ഐയുടെയും അഞ്ച് പൊലീസുകാരുടെയും സേവനവും ലഭ്യമാക്കും. ഒരാഴ്ചക്കകം കെട്ടിടം കണ്ടത്തെി തീരുമാനം നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ കെ.കെ. നാസര്‍ അറിയിച്ചു. ബസ്, ഓട്ടോ എന്നിവക്ക് പുതിയ പെര്‍മിറ്റുകള്‍ നല്‍കുന്നില്ളെന്നും കോട്ടക്കലില്‍ ബോധവത്കരണവും പരിശോധനയും കര്‍ശനമാക്കുമെന്നും ആര്‍.ടി.ഒ എം.പി. അജിത്കുമാര്‍ പറഞ്ഞു. കുന്നംകുളം നഗരത്തിലേതുപോലെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയാണെങ്കില്‍ കുറ്റകൃത്യങ്ങളും വാഹന കുരുക്കും കുറക്കാനാകുമെന്നും അഭിപ്രായമുയര്‍ന്നു. വിവിധ സംഘടനകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാന്‍ തിരൂര്‍ ഡിവൈ.എസ്പി ടി.സി. വേണുഗോപാല്‍ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലയിലെ സര്‍ക്കിള്‍ ഇല്ലാത്ത ഏക നഗരസഭയാണ് കോട്ടക്കലെന്നും നഗരസഭ ഭരണസമിതി മുന്‍കൈയെടുത്ത് വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും താനൂര്‍ സി.ഐ ആര്‍. റാഫി ആവശ്യപ്പെട്ടു. സേനയുടെ കുറവ് സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. സ്റ്റാന്‍ഡിലെയും റോഡരികിലെയും ഓട്ടോ പാര്‍ക്കിങ്ങിന് സ്ഥലം കണ്ടത്തെും. ചങ്കുവെട്ടി ജങ്ഷന്‍, ടൗണ്‍ എന്നിവിടങ്ങളില്‍ ഫൈ്ളഓവര്‍ സംവിധാനം, നിരീക്ഷണ കാമറകള്‍ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഡിവൈഡറുകള്‍ പൊളിക്കുന്നവര്‍ക്കെതിരെയും അനധികൃത പാര്‍ക്കിങ്ങിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കും. സമീപ ഭാഗങ്ങളായ ചിനക്കല്‍, പുത്തൂര്‍, പാലച്ചിറമാട് ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തും. ഉപാധ്യക്ഷ ബുഷ്റ ഷബീര്‍, പി. ഉസ്മാന്‍ കുട്ടി, കൗണ്‍സിലര്‍മാര്‍, തിരൂര്‍ തഹസില്‍ദാര്‍ കൃഷ്ണകുമാര്‍, ജോയന്‍റ് ആര്‍.ടി.ഒ എം.പി. സുഭാഷ് ബാബു, എസ്.ഐ മഞ്ജിത്ത് ലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ പി. അന്‍വര്‍ സാദത്ത്, സി. ഇബ്രാഹിം, അബ്ദുല്‍ ജലീല്‍, വ്യാപാരി നേതാക്കളായ ടി. ഗഫൂര്‍, കെ.പി.കെ. ബാവ, വിവിധ സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.