പരപ്പനങ്ങാടി: ഗ്രാമപഞ്ചായത്ത് കാലയളവിലെ ഫയലുകളുള്‍പ്പെടെയുള്ള പേപ്പര്‍ ശേഖരം നഗരസഭാ ഓഫിസില്‍നിന്ന് ചാക്കുകളില്‍ പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇരുപതോളം ചാക്കുകളിലാക്കി ഫയല്‍ കെട്ടുകള്‍ വാഹനത്തില്‍ കൊണ്ടുപോകാനുള്ള നീക്കത്തിനിടെ ആം ആദ്മി പ്രവര്‍ത്തകന്‍ റഹീമാണ് തടയാനത്തെിയത്. ഇതോടെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും നാട്ടുകാരും ഓടിയത്തെി. ഫയല്‍ നീക്കത്തിനെതിരെ ഇടതു പ്രവര്‍ത്തകരും ജനകീയ വികസന മുന്നണി പ്രവര്‍ത്തകരും പ്രതികരിച്ചതോടെ ഫയലുകള്‍ യഥാസ്ഥാനത്ത് തന്നെ കൊണ്ടിടാമെന്നും പേപ്പര്‍ മാലിന്യം നീക്കം ചെയ്യുന്നതിന്‍െറ കൂട്ടത്തില്‍ ചില ഫയലുകള്‍ പെട്ട് അബദ്ധം പറ്റിയതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഫയലുകളുടെ സ്വഭാവം അനുസരിച്ച് മൂന്ന്, അഞ്ച്, പത്ത്, 20 വര്‍ഷങ്ങളോളം സൂക്ഷിക്കേണ്ടതാണെന്നും സംഭവിച്ചതെന്താണെന്ന് അറിയില്ളെന്നും ഒരുമാസം താന്‍ അവധിയിലാണെന്നും ചുമതല വഹിക്കുന്ന പഴയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.സി. സാമുവല്‍ പറഞ്ഞു. എന്നാല്‍, സെക്രട്ടറിയും അസിസ്റ്റന്‍റ് സെക്രട്ടറിയും അവധിയുള്ള ദിവസം തന്നെ ഫയലുകള്‍ നീക്കം ചെയ്യാന്‍ ഓഫിസ് ചുമതലയുള്ള ജൂനിയര്‍ സൂപ്രണ്ടിനെ കരുവാക്കി നടത്തിയ ശ്രമം ചിലരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും ജനപ്രതിനിധികളെ പോലും അറിയിക്കാതെ ഫയലുകള്‍ നീക്കാന്‍ നടത്തിയ നീക്കത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടു വരണമെന്നും ഡി.വൈ.എഫ്.ഐ നേതാവ് മുജീബ് ആവശ്യപ്പെട്ടു. ശുചീകരണ നിര്‍ദേശത്തെ തുടര്‍ന്നാണ് പേപ്പര്‍ ശേഖരം മാറ്റാന്‍ നടപടി സ്വീകരിച്ചതെന്നും ഫയലുകള്‍ എടുത്തത് ശ്രദ്ധയില്‍ പെട്ടില്ളെന്നും ഇക്കാര്യം ബോധ്യപ്പെട്ടയുടന്‍ ഒരു പേപ്പര്‍ പോലും പുറത്ത് പോകാത്തവിധം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഓഫിസ് ചുമതലയുള്ള ജെ.എസ്. യശോധരന്‍ പറഞ്ഞു. നീക്കം ദുരുഹമാണെന്ന് ആം ആദ്മി നേതാക്കള്‍ കുറ്റപ്പെടുത്തി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസത്തെിയ ശേഷമാണ് ഫയല്‍ കെട്ടുകള്‍ മുകളിലേക്ക് നീക്കിയത്. എന്നാല്‍, ഇത് നേരത്തേ ലേലം ചെയ്തവയാണെന്നാണ് മനസ്സിലാക്കാനായതെന്നും പുതിയ ഭരണസമിതിക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ളെന്നും മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗണില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.