തിരൂര്‍: പകുതി വില വരെ ഇളവ് നല്‍കി ജില്ലാ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സപൈ്ളകോയുടെ മാവേലി മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടം പൊളിക്കാനുള്ള ജില്ലാ ആശുപത്രി അധികൃതരുടെ ശ്രമത്തിന് പിന്നില്‍ കേന്ദ്രം എന്നെന്നേക്കുമായി പൂട്ടിക്കാനുള്ള ഒളിയജണ്ടയെന്ന് സൂചന. ഭരണ തലത്തിലുള്ള ഇടപടെല്‍ മൂലം ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ മൗനത്തിലായതിനാല്‍ മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടം ഏതു സമയവും പൂട്ട് വീഴുന്ന അവസ്ഥയിലായി. തീരപ്രദേശങ്ങളില്‍ നിന്നുള്ള നിര്‍ധനര്‍ ഉള്‍പ്പടെയുള്ളവര്‍ ആശ്രയിക്കുന്ന മരുന്ന് വില്‍പ്പന ശാലയാണ് നിലനില്‍പ്പ് ഭീഷണി നേരിടുന്നത്. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലേക്ക് പ്രധാന റോഡില്‍ നിന്ന് തന്നെ വഴിയൊരുക്കാമെന്നിരിക്കെ മാവേലി കെട്ടിടം പൊളിപ്പിക്കാന്‍ അധികൃതര്‍ തിടുക്കം കാട്ടുന്നതാണ് സംശയങ്ങളുയര്‍ത്തുന്നത്. നിര്‍മാണ മേഖലയിലേക്ക് സാമഗ്രികള്‍ എത്തിക്കാനെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കെട്ടിടത്തിന്‍െറ തറഭാഗം വരെ അധികൃതര്‍ ഇളക്കിയിരുന്നു. ഇതു വിവാദമായതോടെ താല്‍ക്കാലികമായി ചില മിനുക്കുപണികള്‍ നടത്തി അധികൃതര്‍ മുഖം രക്ഷിച്ചു. ആശുപത്രിയുടെ മതില്‍ പൊളിച്ചാല്‍ മെയിന്‍ റോഡില്‍നിന്ന് തന്നെ സാമഗ്രികള്‍ നിര്‍മാണ മേഖലയിലത്തെിക്കാനാകും. ഇതിന് ശ്രമിക്കാതെയാണ് നിര്‍ധനര്‍ക്ക് ആശ്വാസമായ മെഡിക്കല്‍ സ്റ്റോറിനു പൂട്ടിടാന്‍ അധികൃതര്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് വഴിയൊരുക്കാന്‍ ഫാര്‍മസി കെട്ടിടം പൊളിച്ചേ തീരൂവെന്ന നിലപാടിലാണ് അധികൃതര്‍. സപൈ്ളകോ നിര്‍മിച്ച കെട്ടിടമാണ് ഇപ്പോഴുള്ളത്. പുതിയ സ്ഥലം നല്‍കാമെന്നും സ്വന്തം നിലയില്‍ കെട്ടിടം നിര്‍മിക്കണമെന്നുമാണ് ആശുപത്രിയുടെ പക്ഷം. എന്നാല്‍ കണ്ണായ സ്ഥലത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെടുന്ന അധികൃതര്‍ പകരം നല്‍കാമെന്ന് പറയുന്ന സ്ഥലം സംബന്ധിച്ച് വ്യക്തത നല്‍കുന്നില്ല. പുതിയ കെട്ടിടമാകുന്നത് വരെ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും ആശുപത്രി തയാറല്ല. ഉടന്‍ നിലവിലുള്ള കെട്ടിടം പൊളിക്കട്ടെയെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ബദല്‍ സംവിധാനമൊരുക്കാതെ നിലവിലുള്ള കെട്ടിടം പൊളിച്ചാല്‍ ഫാര്‍മസി എന്നെന്നേക്കുമായി അടച്ചു പൂട്ടുകയാകും ഉണ്ടാകുകയെന്ന് സപൈ്ളകോ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു മാസം മുമ്പായിരുന്നു കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ നിന്ന് സപൈ്ളകോക്ക് കത്തു ലഭിച്ചത്. ബദല്‍ സംവിധാനത്തിന് അനുയോജ്യമായ സ്ഥലം നല്‍കണമെന്ന് സപൈ്ളകോ മറുപടി നല്‍കിയെങ്കിലും അതിനെ കുറിച്ച് ആശുപത്രി മൗനത്തിലാണ്. ആശുപത്രിയിലത്തെുന്ന രോഗികള്‍ക്ക് പുറമെ സ്വകാര്യ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ക്കും ഒട്ടേറെയാളുകള്‍ സപൈ്ളകോ മെഡിക്കല്‍ സ്റ്റോറിനെ ആശ്രയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.