തിരൂര്‍ താലൂക്ക് ലീഗല്‍ മെട്രോളജി ഓഫിസ് കുടിയിറക്ക് ഭീഷണിയില്‍

തിരൂര്‍: ബ്ളോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ മെട്രോളജി ഓഫിസ് കുടിയിറക്ക് ഭീഷണിയില്‍. ജനുവരി ഒന്നിനകം ഓഫിസ് ഒഴിയണമെന്ന് ബ്ളോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ആസ്ഥാനം കണ്ടത്തൊനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. തെക്കുമ്മുറിയില്‍ ബ്ളോക്ക് പഞ്ചായത്ത് വളപ്പിലെ സ്വയംസഹായ സഹകരണ സംഘം കെട്ടിടത്തില്‍ ഇടുങ്ങിയ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. രണ്ട് സര്‍ക്കിള്‍ ഓഫിസുകളാണ് ഇവിടെയുള്ളത്. ഒന്നില്‍ തിരൂര്‍ നഗരസഭയും സമീപത്തെ 14 പഞ്ചായത്തുകളും രണ്ടില്‍ കോട്ടക്കല്‍ നഗരസഭയും 16 പഞ്ചായത്തുകളുമുള്‍പ്പെടുന്നു. ഓഫിസുകളിലെ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കാന്‍ പോലും മതിയായ ഇടമില്ലാത്ത മുറിയില്‍ രണ്ടു ഇന്‍സ്പെക്ടര്‍മാരും രണ്ട് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍മാരുമുള്‍പ്പെടെ ആറ് ജീവനക്കാരാണ് ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആസ്ഥാനം ഇവിടേക്ക് മാറ്റിയത്. നേരത്തേ നടുവിലങ്ങാടിയിലായിരുന്ന ഓഫിസ് കെട്ടിടയുടമ മുറി ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് ബ്ളോക്ക് പഞ്ചായത്ത് വളപ്പിലേക്ക് മാറ്റിയത്. അന്നു തൊട്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലമോ വാടകക്ക് സ്വകാര്യ കെട്ടിടമോ തേടി അലയുന്നതിനിടെയാണ് കുടിയിറക്ക് ഭീഷണിയെ നേരിടുന്നത്. രണ്ട് വര്‍ഷത്തോളമായിട്ടും വാടക നല്‍കാതെയാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നതെന്നും സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ട കെട്ടിടത്തില്‍ ലീഗല്‍ മെ¤്രടാളജി ഓഫിസിന് സ്ഥിരം ആസ്ഥാനം നല്‍കാനാകില്ളെന്നുമാണ് ബ്ളോക്ക് പഞ്ചായത്ത് അധികൃതരുടെ നിലപാട.് എന്നാല്‍, വാടക നിശ്ചയിക്കേണ്ടത് സര്‍ക്കാരായതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്ന് മെട്രോളജി അധികൃതര്‍ പറയുന്നു. നടുവിലങ്ങാടിയില്‍നിന്ന് കുടിയിറക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ വ്യാപാരികളുടെയും മറ്റും ആവശ്യം പരിഗണിച്ച് താല്‍ക്കാലികമായാണ് ബ്ളോക്ക് പഞ്ചായത്ത് സൗകര്യം അനുവദിച്ചതെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി പറഞ്ഞു. രണ്ടു സര്‍ക്കിള്‍ ഓഫിസുകളുടെയും കമ്പ്യൂട്ടറുകളും മറ്റു ഫയലുകളുമുള്‍പ്പെടെ ഇടുങ്ങിയ മുറിയിലാണ് സൂക്ഷിക്കുന്നത്. ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ കൂടിയാകുന്നതോടെ നിന്നു തിരിയാനിടമില്ലാത്ത അവസ്ഥയാണ്. പിടിച്ചെടുത്ത സാധനങ്ങള്‍ സൂക്ഷിക്കാന്‍ മറ്റൊരു മുറിയുള്ളത് മാത്രമാണ് ആശ്വാസം. ഓട്ടോറിക്ഷ മീറ്ററുകളുടെ സീല്‍വെക്കലുമുള്ളതിനാല്‍ ജോലി ഭാരം ഇരട്ടിയാണ്. ജില്ലയിലെ ഒമ്പത് സര്‍ക്കിള്‍ ഓഫിസുകളില്‍ തിരൂരും നിലമ്പൂരും മാത്രമാണ് വാടക കെട്ടിടങ്ങളില്‍ തുടരുന്നത്. കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കാമെന്ന് തൃപ്രങ്ങോട് പഞ്ചായത്ത് അധികൃതര്‍ ഏറ്റിട്ടുണ്ട്. എന്നാല്‍, താലൂക്ക് ആസ്ഥാനം നഗരത്തില്‍നിന്ന് വളരെ ദൂരെ സ്ഥാപിക്കുന്നത് ഓഫിസുമായി ബന്ധപ്പെടേണ്ടി വരുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.