അപകട പരമ്പര: പരിശോധന കര്‍ശനമാക്കി

കുറ്റിപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടി, എടപ്പാള്‍ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളില്‍ ഒമ്പതുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. മലപ്പുറം ആര്‍.ടി.ഒ അജിത്ത് കുമാറിന്‍െറ നിര്‍ദേശപ്രകാരമാണ് തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ജോയന്‍റ് ആര്‍.ടി ഓഫിസുകള്‍ക്ക് കീഴിലെ എം.വി.ഐമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. 193 കേസുകളിലായി ഒന്നര ലക്ഷം രൂപ പിഴയിട്ടു. ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകിയും തുടരുകയാണ്. തിരൂരില്‍ നടത്തിയ പരിശോധനയില്‍ 45 കേസുകളിലായി 45,000 രൂപ പിഴ ഈടാക്കി. ജോയന്‍റ് ആര്‍.ടി.ഒ സുഭാഷിന്‍െറ നേതൃത്വത്തില്‍ എം.വി.ഐ സനീഷന്‍, എ.എം.വി.ഐമാരായ മുഹമ്മദ് അഷ്റഫ് സൂര്‍പ്പില്‍, കെ.എം. ധനീഷ് എന്നിവരാണ് പരിശോധന നടത്തിയത്. പൊന്നാനി ജോയന്‍റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനക്ക് എം.വി.ഐമാരായ കെ.ആര്‍. സുരേഷ് കുമാര്‍, പ്രദീപ് കുമാര്‍, എ.എം.വി.ഐ രാജേഷ്, രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരൂരങ്ങാടിയില്‍ നടന്ന പരിശോധനയില്‍ 19 കേസുകളിലായി 37,700 രൂപ പിഴ ഈടാക്കി. എം.വി.ഐ പ്രമോദ് ശങ്കര്‍, എ.എം.വി.ഐമാരായ അരുണ്‍, അരുണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എടപ്പാളിലെ അപകട സ്ഥലം ആര്‍.ടി.ഒ അജിത്ത് കുമാറും സംഘവും പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.