മൊബൈല്‍ ഫോണില്‍ നീലചിത്രം പകര്‍ത്തി നല്‍കുന്ന സംഘങ്ങള്‍ വ്യാപകം

ഒഴൂര്‍: മൊബൈലില്‍ നീല ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന സംഘങ്ങള്‍ വ്യാപകമെന്ന് പരാതി. ഒഴൂര്‍ വെള്ളച്ചാല്‍, ഇട്ടിലാക്കല്‍, ചുരങ്ങര പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. ബംഗാളി സ്വദേശികളായ തൊഴിലാളികളായ യുവാക്കളാണ് നീലചിത്ര റാക്കറ്റ് സംഘങ്ങളിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒഴൂര്‍ വെള്ളച്ചാലില്‍ കഴിഞ്ഞ ദിവസം രണ്ടു ബംഗാളി യുവാക്കളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും കടന്നു കളഞ്ഞു. ഒഴൂരിലും പരിസര പ്രദേശത്തുമുള്ള സ്വകാര്യ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന ഇത്തരം സംഘങ്ങളില്‍ പെട്ടവരെന്നു സംശയിക്കുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗതത്തെി. സ്കൂള്‍ പരിസരങ്ങളില്‍ കറങ്ങി വിദ്യാര്‍ഥികളെ വലയില്‍ വീഴ്ത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.