കാലിക്കറ്റ് സര്‍വകലാശാല വി.സി പാണക്കാട്ടത്തെി

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതനായ ഡോ. മുഹമ്മദ് ബഷീര്‍ പാണക്കാട്ടത്തെി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വിളിപ്പുറത്തുള്ള വി.സിയെ കിട്ടിയെന്നായിരുന്നു ഹൈദരലി തങ്ങളുടെ മറുപടി. മലപ്പുറം ജില്ലക്കാരനെന്ന നിലയില്‍ സര്‍വകലാശാലയോട് പ്രത്യേക പ്രതിബദ്ധത വി.സിക്കുണ്ടാകും. ഇത് സര്‍വകലകശാലയുടെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകും. സര്‍വകലാശാലയുടെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും നയങ്ങള്‍ക്കും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയുമായുള്ള ബന്ധം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്ന് വി.സി ഡോ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിവിധ മേഖലയുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുമായി നിരന്തരം ബന്ധപ്പെടാന്‍ അവസരം ലഭിച്ച ആളെന്ന നിലയില്‍ എല്ലാവരുടെയും ഭാഗം മനസ്സിലാക്കാനാകും. എല്ലാവരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജീവനക്കാരടക്കം എല്ലാ വിഭാഗം ആളുകളും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍വകലാശാലക്ക് കൂടുതല്‍ മികവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജിസ്ട്രാര്‍ ടി. അബ്ദുല്‍ മജീദ്, പി. ഉബൈദുല്ല എം.എല്‍.എ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.