അരീക്കോട്: ദലിത് യുവാവിനെ അരീക്കോട് സ്റ്റേഷനിലെ പൊലീസുകാരന്‍ കൈയേറ്റം ചെയ്തതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ചേര്‍ന്ന് പ്രകടനം നടത്തി. കീഴുപറമ്പിലെ പ്രകാശന്‍ എന്ന യുവാവാണ് പരാതിക്കാരന്‍. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കല്ലിങ്ങലിലാണ് സംഭവം. സി.പി.ഒ രാജന്‍ ലോറി തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പ്രകാശിന്‍െറ പരാതി. സംഭവത്തിന് ഉത്തരവാദിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രകടനക്കാര്‍ പറഞ്ഞു. അതേസമയം, അനധികൃത മണല്‍ കടത്ത് തടയാനത്തെിയ തന്നെയും കൂടെയുള്ളവരെയും കൈയേറ്റം ചെയ്തുകൊണ്ട് ഒൗദ്യോഗിക നിര്‍വഹണത്തെ തടസ്സപ്പെടുത്തിയെന്ന് സി.പി.ഒ രാജന്‍ സ്റ്റേഷന്‍ എസ്.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.