കൊണ്ടോട്ടി: വിമാനത്താവള കുടിയൊഴിപ്പിക്കല്‍ പ്രതിരോധസമിതിയും ഭരണകൂടവും ഇരകളെ വഞ്ചിക്കുന്നതായി ആക്ഷേപം. കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരകള്‍ക്ക് പ്രതിരോധ സമിതിയില്‍ വിശ്വാസം നഷ്ടപ്പെടുന്നത്. സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ ഇരകളുടെ തീരുമാനമല്ല സമിതി നേതാക്കള്‍ മുന്നോട്ട് വെക്കുന്നതെന്നും ചില രാഷ്ട്രീയക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് സ്ഥലമുടമകള്‍ ആരോപിക്കുന്നത്. നേരത്തേ സര്‍ക്കാര്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ 485 ഏക്കറാക്കി സ്ഥലം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ആയിരത്തോളം കുടുംബം ഇവിടെനിന്ന് കുടിയൊഴിപ്പിക്കപ്പെടും. ഇരകളുടെ യോഗം വിളിച്ച് അവരുടെ അഭിപ്രായം സമിതി കേള്‍ക്കുന്നില്ല. സ്ഥലം നഷ്ടപെടില്ളെന്ന് സമിതി ട്രഷററടക്കം പലരും തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഇരകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ 485 ഏക്കര്‍ ആറുമാസത്തിനുള്ളില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ സ്ഥലം വിട്ടുനല്‍കില്ളെന്ന നിലപാടിന് പകരം സാധ്യതാപഠനം നടത്തണമെന്നും പഠിക്കാനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ സ്കെച്ച് നല്‍കണമെന്നുമുള്ള രീതിയില്‍ സര്‍ക്കാറിനോട് അനുഭാവ നിലപാടെടുക്കുകയായിരുന്നെന്നാണ് ഇരകളുടെ കുറ്റപ്പെടുത്തല്‍. സമിതി യോഗങ്ങളില്‍ തല്‍പര കക്ഷികളെ മാത്രമാണ് വിളിക്കുന്നതെന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. സമിതി യോഗത്തില്‍ ഇരകളോട് ചോദിക്കാതെ 485 ഏക്കര്‍ ഒന്നിച്ചെടുക്കുകയാണെങ്കില്‍ വിട്ട് നല്‍കാമെന്ന് തീരുമാനിച്ചിരുന്നു. സര്‍ക്കാറിന് ഇത്രയും സ്ഥലം ഒരുമിച്ച് ഏറ്റെടുക്കാന്‍ കഴിയില്ളെന്ന് സമിതിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിനാലാണ് അത്തരമൊരു തീരുമാനമെടുത്തത്. ഈ തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായാണ് 485 ഏക്കര്‍ ഒന്നിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ ജനം വിശ്വസിക്കുന്നത്. നഗരസഭയിലെ ഇളനീര്‍ക്കര 29ാം വാര്‍ഡ് സ്ഥലമേറ്റടുക്കുന്നതോടെ ഇല്ലാതാവും. 50ഓളം വീട്ടുകാര്‍ മാത്രമാണ് സ്ഥലം വിട്ടുനല്‍കാന്‍ ഇതുവരെ തയാറായി രംഗത്തത്തെിയത്. ജില്ലാ കലക്ടറടക്കം സര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കുന്ന യോഗങ്ങളില്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറുള്ള ആളുകളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയുമാണ് വിളിക്കുന്നത്. സി.പി.ഐ, ജനതാദള്‍, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവരെയൊന്നും യോഗങ്ങളിലേക്ക് വിളിക്കുന്നില്ല. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ സമിതിയില്‍നിന്ന് മാറ്റിനിര്‍ത്തി ഇരകളെ സമിതിയുണ്ടാക്കുകയും ഇതിന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ വാങ്ങുകയാണ് വേണ്ടതെന്നുമാണ് ഇരകളുടെ അഭിപ്രായം. 12 തവണ വിമാനത്താവളത്തിന് സ്ഥലമേറ്റടുത്തിട്ടുണ്ട്. 12 വര്‍ഷം മുമ്പ് ഏറ്റെടുത്ത സ്ഥലത്തിന് ഇപ്പോഴും ചിലര്‍ക്ക് പണം നല്‍കിയിട്ടില്ല. ഇവരുടെ കൂട്ടായ്മ വിളിച്ച് ചേര്‍ത്ത് സമര പരിപാടികള്‍ക്കും ഇരകളില്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഏറ്റെടുക്കുന്ന സ്ഥലം 485 ഏക്കര്‍ ആക്കിയതോടെ പുതിയ ജനറല്‍ബോഡി വിളിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നാണ് സമിതിയില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ പറയുന്നത്. ആറുമാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പറയുമ്പോഴും നഷ്ടപരിഹാരത്തെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ളെന്നത് ഇരകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു പഠനവുമില്ലാതെയാണ് ചില പാര്‍ട്ടികളും സര്‍ക്കാറും വിമാനത്താവള വികസനത്തിന് മുറവിളി കൂട്ടുന്നത്. സ്ഥലം വിട്ട് നല്‍കില്ളെന്ന വാദത്തില്‍ ഇപ്പോഴും ഉറച്ച് നില്‍കുന്നത് പള്ളിക്കല്‍ പഞ്ചായത്തിലുള്ള ഇരകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.