മലപ്പുറം: മുസ്ലിം ലീഗിന്‍െറയും യു.ഡി.എഫിന്‍െറയും കുത്തകയാണ് മലപ്പുറം ജില്ലയെന്ന അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ജില്ലയില്‍നിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികളായും പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളായും മത്സരിച്ച് വിജയിച്ചവര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മലപ്പുറം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്-വലത് മുന്നണികള്‍ക്കതീതമായ ഒരു ബദല്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ സാധ്യതയില്ളെന്ന പൊതുബോധത്തെ ചോദ്യംചെയ്യുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സംസ്ഥാനത്തുണ്ടായ മുന്നേറ്റം. രൂപവത്കരണ ശേഷം ഒരൊറ്റ മുന്നണിയും പാര്‍ട്ടികളും മാത്രം വിജയിച്ച പഞ്ചായത്തുകളില്‍ അട്ടിമറി വിജയം നേടി ഭരണമാറ്റമുണ്ടാക്കാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ജനകീയ മുന്നണികള്‍ക്കായത് ഇതിന്‍െറ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയിച്ച മുഴുവന്‍ വാര്‍ഡുകളും ഭരണത്തിലേറിയ പഞ്ചായത്തുകളും മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് എം.ഐ. റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിജയിച്ച ജനപ്രതിനിധികളെ സംസ്ഥാന ജില്ലാ നേതാക്കള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീനിവാസന്‍ മേലാറ്റൂര്‍, ഭൂസമരസമിതി കണ്‍വീനര്‍ ഗണേഷ് വടേരി, ജില്ലാ സെക്രട്ടറി സുഭദ്ര വണ്ടൂര്‍, എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറര്‍ മുഹമ്മദ് പൊന്നാനി, ജില്ലാ പ്രസിഡന്‍റ് കെ.ടി. അസീസ്, പ്രവാസി ഫോറം സംസ്ഥാന ട്രഷറര്‍ അഷ്റഫലി കട്ടുപ്പാറ, അസെറ്റ് പ്രതിനിധി സി.എച്ച്. ബഷീര്‍, കൂട്ടിലങ്ങാടി പഞ്ചായത്തംഗം ഏലച്ചോല ഹംസ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് എ. ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.