നാടറിയാന്‍ സൈക്കിളിലേറി വിദേശസംഘം

മലപ്പുറം: പശ്ചിമഘട്ടത്തിന്‍െറ സൗന്ദര്യം നുകരാന്‍ സൈക്കിളില്‍ യാത്ര തുടങ്ങിയ വിദേശ സംഘം മലപ്പുറത്തത്തെി. ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളായ ഒമ്പതുപേരാണ് സൈക്കിളില്‍ നാടുകാണി ചുരമിറങ്ങിയത്തെിയത്. ശനിയാഴ്ച കോട്ടക്കലില്‍ തങ്ങിയ സംഘം ഞായറാഴ്ച ഗുരുവായൂരിലേക്ക് യാത്രതിരിക്കും. ആലപ്പുഴയിലെ സ്വകാര്യ ടൂര്‍ ഓപറേറ്ററുടെ കീഴിലത്തെിയ സംഘം മുംബൈയില്‍നിന്ന് ഗോവയിലേക്ക് ട്രെയിനിലത്തെി. അവിടെനിന്നാണ് സൈക്കിള്‍ യാത്ര തുടങ്ങിയത്. അഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ താണ്ടിയത്തെിയ സംഘത്തില്‍ മിക്കവരും 60ന് മുകളില്‍ പ്രായമുള്ളവരാണെന്നതാണ് ശ്രദ്ധേയം. 48കാരനായ തോമസാണ് കൂട്ടത്തില്‍ ‘ചെറുപ്പക്കാരന്‍’. 66കാരനായ ജോര്‍ജ് ആണ് ‘തലമുതിര്‍ന്ന’യാള്‍. കേരളത്തിലെ കാലാവസ്ഥയെയും നാട്ടുകാരെയും ഏറെയിഷ്ടപ്പെട്ട യാത്രാസംഘത്തിന് പൊതുനിരത്തുകളിലെ വൃത്തിയെക്കുറിച്ച് മാത്രമേ പരിഭവമുള്ളൂ... ആവശ്യമില്ളെന്ന് തോന്നുന്നതെല്ലാം പൊതുസ്ഥലത്തേക്ക് വലിച്ചെറിയുന്നതെന്തിനാണെന്ന് അവര്‍ ചോദിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് സ്ത്രീകളടക്കമുള്ള മറ്റൊരു സംഘം ഗോവയില്‍നിന്ന് സൈക്കിളില്‍ മലപ്പുറത്തത്തെിയിരുന്നു. അന്ന് 70ന് മുകളില്‍ പ്രായമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. ‘ആരോഗ്യം കാത്തുസൂക്ഷിക്കുക‘ എന്ന സന്ദേശം കൈമാറിയാണ് പ്രായത്തെയും തോല്‍പ്പിക്കുന്ന ഈ സൈക്കിള്‍യാത്ര. കേരളത്തില്‍നിന്ന് സംഘം വെള്ളിയാഴ്ച നാടുകളിലേക്ക് മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.