വള്ളിക്കുന്ന് പഞ്ചായത്ത് ഓഫിസില്‍ ആഫ്രിക്കന്‍ ഒച്ചുകളെ കൂട്ടത്തോടെ തള്ളി

വള്ളിക്കുന്ന്: കര്‍ഷകരുടെ പേടി സ്വപ്നമായ ആഫ്രിക്കന്‍ ഒച്ചുകളെ പ്ളാസ്റ്റിക് കവറിലാക്കി കൂട്ടത്തോടെ പഞ്ചായത്ത് ഓഫിസ് വളപ്പില്‍ തള്ളി. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്‍െറ ചുമരിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒച്ചുകളെ കണ്ടത്. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടിച്ചുകൂടി. ചെറുതും വലുതുമായ 250ലധികം ഒച്ചുകളെയാണ് രണ്ടു കവറുകളിലാക്കി തള്ളിയത്. അരിയല്ലൂര്‍ വില്ളേജിലെ കൂട്ടുമൂച്ചിക്കു സമീപത്തെ കാര്യാട്, മണ്ണട്ടാംപാറ, പനച്ചിക്കല്‍, കുണ്ടംപാടം എന്നിവിടങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം വ്യാപകമായിരുന്നു. പച്ചക്കറികളും മറ്റു കൃഷികളും കൂട്ടത്തോടെ നശിപ്പിക്കുന്നതും വ്യാപകമായിരുന്നു. ഇതിനെതിരെ കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ പഞ്ചായത്തധികൃതരും കൃഷി വകുപ്പും സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രതിഷേധത്തിന്‍െറ ഭാഗമായാണ് ഒച്ചുകളെ പഞ്ചായത്ത് ഓഫിസില്‍ തള്ളിയത്. സംഭവമറിഞ്ഞ് കൃഷി ഓഫിസര്‍ വി. സംഗീത, ആരോഗ്യ വകുപ്പധികൃതര്‍ എന്നിവര്‍ സ്ഥലത്തത്തെി. പഞ്ചായത്ത് സെക്രട്ടറി സി. സുഭാഷ്കുമാര്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.