ഇല്ലായ്മകള്‍ക്കു നടുവില്‍ പൊന്നാനി ഫയര്‍സ്റ്റേഷന്‍

പുതുപൊന്നാനി: അത്യാവശ്യ സാമഗ്രികളുടെ അഭാവത്തിലും ജീവനക്കാരുടെ കുറവിലും ഞെരിപിരികൊള്ളുകയാണ് പൊന്നാനി ഫയര്‍സ്റ്റേഷന്‍. 20 കി.മീറ്റര്‍ ചുറ്റളവില്‍ നാടിനെ സംരക്ഷിക്കാന്‍ കഠിനയത്നം ചെയ്യുന്ന ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് അത്യാവശ്യമായ സാമഗ്രികള്‍ ഇനിയും കരസ്ഥമായിട്ടില്ല. വെള്ളത്തില്‍ അപകടം സംഭവിക്കുമ്പോള്‍ സുരക്ഷയൊരുക്കേണ്ട ‘റബര്‍ ഡിങ്കി’യും അതില്‍ ഘടിപ്പിക്കേണ്ട മോട്ടറും ഫയര്‍ഫോഴ്സിന്‍െറ കിനാക്കളില്‍ ഒന്നുമാത്രം. മൂന്നു വാഹനങ്ങള്‍ അത്യാവശ്യമായ സാഹചര്യത്തില്‍ രണ്ടു വാഹനങ്ങള്‍ മാത്രമാണ് ഉപയോഗിക്കാനാവുന്നത്. മൂന്നാമത്തെ വാഹനം ഉപയോഗശൂന്യമാണ്. പൊന്നാനി ഫയര്‍സ്റ്റേഷനില്‍ ജീപ്പും കിട്ടാക്കനി തന്നെ. കുറുക്കുവഴികളാല്‍ നിബിഡമായ പൊന്നാനിയുടെ ഉള്‍ഭാഗത്ത് അപകടമുണ്ടായാല്‍ ജീപ്പില്ലാത്തതിനാല്‍ അപകട സ്ഥലത്തത്തൊനാവാതെ വലയുകയാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍. വാഹനങ്ങള്‍ പ്രവേശിക്കാത്ത ഇടങ്ങളില്‍ തീയണക്കാന്‍ കൂടുതല്‍ ഉപകാരപ്രദമായ ‘ഫ്ളോട്ട് പമ്പും’ പൊന്നാനി ഫയര്‍സ്റ്റേഷനിലില്ല. ഇത്തരം പരിമിതികള്‍ക്കു പുറമെ ജീവനക്കാരുടെ കുറവും ഫയര്‍ഫോഴ്സിനെ വലക്കുന്നു. 40 ജീവനക്കാര്‍ ഉണ്ടാകേണ്ട സ്ഥാനത്ത് കേവലം 14 ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. 24 ഫയര്‍മാന്‍ ഉണ്ടാവേണ്ട സ്ഥാനത്ത് കേവലം മൂന്ന് ഫയര്‍മാന്മാരും ഒമ്പത് ഡ്രൈവര്‍മാരുടെ സ്ഥാനത്ത് നാല് ഡ്രൈവര്‍മാരും മാത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.