അന്തര്‍ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്: പൊന്നാനിയില്‍നിന്ന് 50 വിദ്യാര്‍ഥിനികള്‍

പൊന്നാനി: ഈ മാസം 17 മുതല്‍ 22 വരെ തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അന്തര്‍ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പിലും ക്യാമ്പിലും പൊന്നാനിയില്‍നിന്ന് അമ്പതില്‍പരം വിദ്യാര്‍ഥിനികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താലൂക്കിലെ ഗേള്‍സ് എച്ച്.എസ്, വിജയമാതാ എച്ച്.എസ്, കാഞ്ഞിരമുക്ക് പി.എന്‍.യു.പി.എസ്, പൊന്നാനി ബി.ഇ.എം.യു.പി.എസ്, മാറഞ്ചേരി ഗവ. എച്ച്.എസ്.എസ്, പൊന്നാനി വുമണ്‍ കരാട്ടേ സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള അമ്പതോളം വിദ്യാര്‍ഥിനികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യ, ഖത്തര്‍, യു.എ.ഇ, ഇംഗ്ളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ആയിരത്തില്‍ പരം ആണ്‍കുട്ടികളും അഞ്ഞൂറോളം പെണ്‍കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അന്തര്‍ദേശീയ കരാട്ടേ വിദഗ്ധനും ജപ്പാനിലെ താക്കൂഷോക്കു യൂനിവേഴ്സിറ്റിയുടെ മുന്‍ ഡയറക്ടറുമായ ഇഷിക്കാവ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍ഷിപ്പിനും ക്യാമ്പിനും നേതൃത്വം നല്‍കും. 2014-15 വര്‍ഷത്തില്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന കരാട്ടേ ചാമ്പ്യന്‍ഷിപ്പിലെ വിജയികളായ രഞ്ജിഷ, അശ്വതി, സുജിത, ഷിബിലി, അശ്വതി, വിസ്മയ എന്നിവരെ തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗേള്‍സ് എച്ച്.എസ് പ്രധാനാധ്യാപിക സരസ്വതി, ശോഭന, വി.എം. വാസുണ്ണി, രഞ്ജുഷ, ഷിബിലി, അശ്വതി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.