മങ്കട: ഹാന്‍സ്, കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍ പോലുള്ള മയക്കുമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഭീഷണിയാകുന്നതായി പരാതി. വൃത്തിഹീനമായ സാഹചര്യങ്ങളിലെ താമസവും മറ്റും പകര്‍ച്ച വ്യാധികള്‍ക്കും മറ്റും കാരണമാകുന്നുണ്ട്. നിരവധി മോഷണങ്ങളില്‍ ഇവര്‍ക്കുള്ള പങ്ക് തെളിയിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇവരുടെ താമസസ്ഥലങ്ങള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കര്‍ശനമായ പരിശോധനകള്‍ നടത്തണമെന്നമുള്ള ആവശ്യം ശക്തമാണ്. കഴിഞ്ഞദിവസം അരക്കിലോ കഞ്ചാവുമായി വണ്ടൂരില്‍ പിടിക്കപ്പെട്ട മങ്കടയിലെ താമസക്കാരനായ ബംഗാളി യുവാവും ശുചിത്വമില്ലായ്മയുടെ പേരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന മങ്കടയിലെ ഒരു ലോഡ്ജ് ആരോഗ്യ വകുപ്പ് പൂട്ടാനിടയായ സംഭവവും കൂട്ടില്‍ പ്രദേശത്ത് മന്തുരോഗം കണ്ടത്തെിയതുമായ സംഭവങ്ങള്‍ വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. മങ്കട പരിസരങ്ങളിലായി ഇവരുടെ ജോലിസ്ഥലങ്ങളില്‍നിന്ന് മയക്കുമരുന്ന് അടക്കമുള്ള വസ്തുക്കള്‍ കണ്ടത്തെിയ സംഭവങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷം മങ്കട ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു. കഴിഞ്ഞ മാസം പനങ്ങാങ്ങരക്ക് സമീപം മണ്ണാറമ്പിലെ ഗോഡൗണില്‍നിന്ന് 20 ലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടിയ സംഭവവും ഉണ്ടായി. പ്രദേശത്തെ ഇവരുടെ താമസ സ്ഥലങ്ങള്‍ നിരീക്ഷിക്കണമെന്നും അശാസ്ത്രീയമായ താമസ സ്ഥലങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അഭിപ്രായം ശക്തമായിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന ലഹരി വസ്തുക്കള്‍ നാട്ടിലെ യുവാക്കള്‍ക്കിടയില്‍ വിപണനം നടത്തുന്നതായും വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിക്ക് അടിമകളാക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടില്‍ പോകുമ്പോഴും വരുമ്പോഴും പ്രത്യേക പരിശോധനകളോ മറ്റോ ഇല്ല എന്നതും ഇവര്‍ക്ക് സൗകര്യമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.