പുഞ്ചക്കൊല്ലി, അളക്കല്‍ കോളനികളില്‍ പനി വ്യാപകം

നിലമ്പൂര്‍: വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി കോളനിയില്‍ പനി പടരുന്നു. ഇരു കോളനികളിലുമായി 25ഓളം പേര്‍ പനി ബാധിതരാണ്. സ്ത്രീകളിലും കുട്ടികളിലുമാണ് പനിബാധിതര്‍ കൂടുതല്‍. അളക്കല്‍ കോളനിയിലെ എട്ടോളം പേര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ചികിത്സ തേടി. ശേഷിച്ചവര്‍ കോളനിയില്‍ തന്നെ കഴിയുകയാണ്. കാട്ടിലൂടെ ഒമ്പതും മൂന്നും കിലോമീറ്റര്‍ കാല്‍നടയായി വേണം ഇവര്‍ക്ക് ആശുപത്രിയിലത്തൊന്‍. പുഞ്ചക്കൊല്ലി കോളനിയിലെ സുമ (24), ചാത്തി (50), സോമന്‍ (38), സുധീഷ് (18), മീര (40), മാതി (41), കരിക്ക (50), ചാത്തി (55), സൗമ്യ (25) എന്നിവര്‍ കോളനിയില്‍ തന്നെ കഴിയുകയാണ്. ഇവര്‍ക്ക് കലശലായ പനിയുണ്ട്. ഇവരില്‍ പലര്‍ക്കും കടുത്ത തലവേദനയും ശരീര വേദനയുമുണ്ട്. ചികിത്സക്കായി ആശുപത്രിയിലത്തൊന്‍ ഇവര്‍ക്ക് കഴിയില്ല. ഇരു കോളനിയിലും മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. കോളനിയില്‍ ക്യാമ്പ് നടത്തുമ്പോഴും ഇന്‍ജക്ഷന്‍ മരുന്ന് ഇവര്‍ക്ക് നല്‍ക്കാറില്ളെന്നും ഇവര്‍ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.