കൂലി പരിഷ്കരണം: ഉടമകളുടെ നിലപാടില്‍ പുല്ലങ്കോട്ടും പ്രതിഷേധം

കാളികാവ്: തോട്ടം മേഖലയിലെ കൂലി പരിഷ്കരണവുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം നടപ്പാക്കാനാകില്ളെന്ന ഉടമകളുടെ നിലപാടില്‍ പുല്ലങ്കോട് എസ്റ്റേറ്റിലും തൊഴിലാളികള്‍ക്ക് പ്രതിഷേധം. തോട്ടമുടമകളും സര്‍ക്കാറും തൊഴിലാളി സംഘടനകളും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് കൂലി പരിഷ്കരണതീരുമാനമെടുത്തത്. രണ്ടാഴ്ചയിലേറെയുള്ള സമരങ്ങള്‍ക്കൊടുവിലാണ് കൂലി വര്‍ധന തീരുമാനമായതെന്നും തീരുമാനത്തില്‍ നിന്ന് പിറകോട്ടുപോകുന്നത് പ്രതിഷേധാര്‍ഹമാണെന്നും പി.എല്‍.സി യൂനിയന്‍ സെക്രട്ടറി എടക്കണ്ടന്‍ അബ്ദുസലാം പറഞ്ഞു. അടുത്തദിവസം നടക്കുന്ന പി.എല്‍.സി യോഗത്തില്‍ തൊഴിലാളി യൂനിയനുകളേയും സര്‍ക്കാറിനേയും സമ്മര്‍ദ്ദത്തിലാക്കാനാണ് മുതലാളിമാര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കൂലി വര്‍ധന ആവശ്യപ്പെട്ട് പുല്ലങ്കോട് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ സംസ്ഥാനപാത ഉപരോധിച്ച് സമരം നടത്തിയിരുന്നു. കാളികാവ് ജങ്ഷനില്‍ സംയുക്ത തൊഴിലാളിയൂനിയനുകളുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കിയ യൂനിയന്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുപ്പതോളം പേര്‍ക്കെതിരെയാണ് കാളികാവ് പോലീസ് കേസെടുത്തത്. ഇവരെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.