കൊണ്ടോട്ടിയില്‍ മതേതര വികസന മുന്നണി അധികാരത്തിലേക്ക്

കൊണ്ടോട്ടി: നഗരസഭയില്‍ സി.പി.എമ്മും കോണ്‍ഗ്രസും അടങ്ങുന്ന മതേതര മുന്നണി ഭരണം നടത്തുമെന്നുറപ്പായി. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് 21 കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നഗരത്തില്‍ പ്രകടനം നടത്തിയാണ് മതേതര വികസന മുന്നണി ഒറ്റക്കെട്ടാണെന്ന് തെളിയിച്ചത്. കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച മൂന്നു പേരും മുസ്ലിം ലീഗ് വിമതനായി വിജയിച്ച മുഹമ്മദ് ഷായും ടൗണില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം പാര്‍ട്ടിയും മുന്നണിയും ഏതെന്ന് രേഖപ്പെടുത്തി ഒപ്പിടേണ്ട കോളത്തില്‍ 11 പേരാണ് മതേതര വികസന മുന്നണി എന്നെഴുതിയത്. കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് എന്നും മുന്നണി മതേതര വികസന മുന്നണി എന്നുമാണെഴുതിയത്. സി.പി.എം, സി.പി.ഐ അംഗങ്ങള്‍ മുന്നണി എന്നെഴുതേണ്ടിടത്ത് എല്‍.ഡി.എഫ് എന്നാണെഴുതിയത്. ലീഗ് വിമതനായി ചെമ്പാലയില്‍നിന്ന് വിജയിച്ച മുഹമ്മദ് ഷാ സ്വതന്ത്രന്‍ എന്നും മതേതര വികസന മുന്നണി എന്നുമാണ് രേഖപ്പെടുത്തിയത്. നഗരസഭാ ചെയര്‍മാന്‍ ആരെന്നും പരസ്യ ധാരണകളും അടുത്ത ദിവസം നടക്കുന്ന യോഗത്തില്‍ തീരുമാനമാവുമെന്നാണറിയുന്നത്. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചവരും ലീഗിനൊപ്പം നില്‍ക്കില്ളെന്നുറപ്പായതോടെ നഗരസഭ ഭരിക്കാനുള്ള ലീഗിന്‍െറ മോഹം അസ്തമിച്ചു. ലീഗിലെ നല്ളൊരു വിഭാഗം കോണ്‍ഗ്രസിനെ ഒപ്പം കൂട്ടരുതെന്ന നിലപാടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.