മലപ്പുറം: സേവനത്തിന്‍െറ പുതിയ വഴികള്‍ തുറന്ന് എന്‍.എസ്.എസ് ക്യാമ്പുകള്‍ക്ക് സമാപനം. വെസ്റ്റ് കോഡൂര്‍ എ.എം.യു.പി സ്കൂളില്‍ നടന്ന മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം സപ്തദിന ക്യാമ്പ് രണ്ട് ഭവന രഹിതര്‍ക്ക് വീടെന്ന സ്വപ്നം പൂവണിയാന്‍ വഴിതുറന്നു. വീടുകളുടെ കുറ്റിയടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി നിര്‍വഹിച്ചു. പഞ്ചിളി അബൂബക്കര്‍, ഡോ. പി.കെ. അബൂബക്കര്‍, പി.സി. മുഹമ്മദ്കുട്ടി, പി.പി. അബ്ദുല്ല, പെരുവന്‍കുഴിയില്‍ ബാവ മുസ്ലിയാര്‍, പി.ടി. മൂസക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സൈനുദ്ദീന്‍ നാട്ടുകല്ലിങ്ങല്‍ നേതൃത്വം നല്‍കി. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് സ്പെഷല്‍ ക്യാമ്പിന്‍െറ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.എ. കബീര്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് റോഡ് നിര്‍മാണം നടന്നു. ക്യാമ്പില്‍ തയാറാക്കിയ കൈയെഴുത്ത് മാഗസിന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. രമാദേവി പ്രകാശനം ചെയ്തു. എന്‍.കെ. ഹഫ്സല്‍ റഹ്മാന്‍, എം.ടി. ബഷീര്‍, സജ്ന മോള്‍ ആമിയന്‍, കെ. മുഹമ്മദലി, തേക്കില്‍ ജമീല, പി. അലവി, തേക്കില്‍ അഷ്റഫ്, ഫൈസല്‍ കിളിയണ്ണി, പി. വിജയന്‍, ഹംറാസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കുന്നക്കാവ്: വേങ്ങൂര്‍ എം.ഇ.എ എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ സപ്തദിന ക്യാമ്പില്‍ കഠിനാധ്വാനം ചെയ്തപ്പോള്‍ കുന്നക്കാവ് ജി.എല്‍.പി സ്കൂളിന് നേടാനായത് പുതിയ മുഖം. പുതുതായി പണി കഴിപ്പിച്ച ക്ളാസ് റൂമുകള്‍, അടുക്കള, മൂത്രപ്പുരകള്‍ എന്നിവ വളന്‍റിയര്‍ സംഘം വൈദ്യുതീകരിച്ചു. സ്കൂളിന് പുതിയ മൂത്രപ്പുരയും പുതിയ മലിന ജലക്കുഴിയും നിര്‍മിച്ചു. പ്രോഗ്രാം ഓഫിസര്‍ സി.എച്ച്. ഫൈസല്‍, വളന്‍റിയര്‍ സെക്രട്ടറിമാരായ മഷ്ഹൂദലി, കെ.പി. ഷഫ്ന എന്നിവര്‍ ഉള്‍പ്പെട്ട 50 അംഗ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വൈദ്യുതീകരിച്ച ക്ളാസ് റൂമുകളില്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ സ്വിച്ചോണ്‍ ഏലംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ രമ്യ നിര്‍വഹിച്ചു. ക്യാമ്പിന്‍െറ സമാപന സമ്മേളനം വാര്‍ഡംഗം ഇബ്രാഹിം മാണിക്കന്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് മുബാറക്ക് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ: ഗവ. പി.ടി.എം കോളജ് എന്‍.എസ്.എസ് ക്യാമ്പിന്‍െറ ഭാഗമായി വളന്‍റിയര്‍മാര്‍ കക്കൂത്ത്-പാറപ്പള്ളിയാളില്‍ റോഡ് നിര്‍മിച്ചു. നഗരസഭയുടെ മൂന്ന്, ഏഴ് വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. കക്കൂത്ത് സില്‍വര്‍ മൗണ്ട് സ്കൂളിലാണ് സപ്തദിന ക്യാമ്പ് ഒരുക്കിയത്. ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. കൊപ്പം ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം.വി. കിഷോര്‍, എ. ഹുസൈന്‍, ഹരിതസേന ജില്ലാ കോഓഡിനേറ്റര്‍ ഡോ. പ്രമോദ് ഇരുമ്പുഴി, സുനില്‍ തിരൂര്‍ക്കാട് എന്നിവര്‍ ക്ളാസെടുത്തു. സമാപന സമ്മേളനം പ്രിന്‍സിപ്പല്‍ ഡോ. എല്‍സമ്മ ജോസഫ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രം ഓഫിസര്‍മാരായ വി.എം. മുഹമ്മദ്, പി. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം: ഗവ. കോളജ് മലപ്പുറത്ത് എന്‍.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. ഡോ. പുത്തൂര്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡംഗം ഹംസ കൂത്രാടന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ പ്രഫ. കെ.പി. ഷക്കീല, സിദ്ദീഖ്, ഹാരിസ് ആമിയന്‍, നാണത്ത് കുഞ്ഞുമുഹമ്മദ്, സമീര്‍ കപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. പി. ഉദയകുമാര്‍ നന്ദി പറഞ്ഞു. പാണക്കാട്: ദാറുല്‍ ഉലൂം എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ സപ്തദിന സഹവാസ ക്യാമ്പിന്‍െറ ഭാഗമായി ഊരകം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കുറ്റിപ്പുറംകുന്ന് പ്രദേശത്ത് എല്ലാ വീടുകളിലേക്കും സ്ഥിരമായി കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതി നടപ്പാക്കി. സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ഇ. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സഫ്റീന അഷ്റഫ് മുഖ്യാതിഥിയായി. മുഹമ്മദ് റാസിബ് സ്വാഗതവും അജ്മല്‍ നിഷാല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.