വഴിക്കടവില്‍ കാലികളില്‍ കുളമ്പുരോഗം പടരുന്നു

നിലമ്പൂര്‍: തമിഴ്നാട് അതിര്‍ത്തിയായ വഴിക്കടവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാലികളില്‍ കുളമ്പ് രോഗം പടരുന്നു. കാരക്കോട്, ആനപ്പാറ, കോരംകുന്ന് പ്രദേശങ്ങളിലാണ് കുളമ്പ് രോഗം കണ്ടത്തെിയത്. കാരക്കോടിലെ ആലായി അബ്ദുല്‍ ഹമീദ് ഹാജിയുടെ കറവ പശു കഴിഞ്ഞദിവസം കുളമ്പ് രോഗം മൂലം ചത്തു. കാലികളില്‍ രോഗം പടര്‍ന്നുപിടിക്കുമ്പോഴും സര്‍ക്കാറിന്‍െറ വൈദ്യപരിശോധന സഹായം ലഭിക്കുന്നില്ല. വഴിക്കടവ് മൃഗാശുപത്രിയില്‍ അഞ്ച് മാസമായി ഡോക്ടറില്ലാത്തതാണ് പ്രശ്നം. ഉണ്ടായിരുന്ന ഡോക്ടര്‍ വിരമിച്ച ശേഷം പുതിയ നിയമനം നടന്നിട്ടില്ല. പകരം നിലമ്പൂര്‍ മേഖലയിലെ ബീജാധാനം കേന്ദ്രത്തിലെ ഡോക്ടര്‍ക്കാണ് ചുമതല. ആഴ്ചയില്‍ രണ്ട് ദിവസം പോലും ഇദ്ദേഹത്തിന്‍െറ സേവനം വഴിക്കടവില്‍ ലഭിക്കുന്നില്ളെന്നാണ് ക്ഷീരകര്‍ഷകര്‍ പരാതിപ്പെടുന്നത്. ഡോക്ടറില്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി ഉള്‍പ്പെടെ സര്‍ക്കാറില്‍ നിന്നുള്ള പല ആനുകൂല്യങ്ങളും നഷ്ടപ്പെടുകയാണ്. മില്‍മയുടെ ‘പശുമിത്രം’ പദ്ധതിയില്‍ പശുകളെ ഇന്‍ഷുര്‍ ചെയ്യാനും പഞ്ചായത്തില്‍ നിന്നുള്ള പദ്ധതികള്‍ നടപ്പാക്കാനും കഴിയുന്നില്ല. ആനുകൂല്യത്തിനായി പെര്‍മിറ്റ് ഒപ്പിട്ടല്‍, ചെക് മാറികിട്ടല്‍ എന്നിവയും നടക്കാത്ത അവസ്ഥയാണ്. തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി പഞ്ചായത്താണ് വഴിക്കടവ്. എടക്കര കാലിച്ചന്തയിലേക്ക് ആഴ്ചയില്‍ നൂറ്കണക്കിന് കാലികള്‍ വഴിക്കടവ് വഴി ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത കാലത്തായി ഇറക്കുമതിയില്‍ കുറവുണ്ടെങ്കിലും ഇവിടെയത്തെുന്ന കാലികളില്‍നിന്ന് കുളമ്പ് രോഗം പടരുന്നതായി നേരത്തേ കണ്ടത്തെിയിരുന്നു. ഡോക്ടറില്ലാത്തതിനാല്‍ ഒരുവിധ പരിശോധനയും കൂടാതെയാണ് കാലികള്‍ അതിര്‍ത്തി കടന്നത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.