മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊല കേസില്‍ കോടതി തയാറാക്കിയ കുറ്റപത്രത്തില്‍ വസ്തുതാപരമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തിനെതിരെ പ്രതിഭാഗം കൗണ്ടര്‍ കേസ് ഫയല്‍ ചെയ്തു. കുറ്റപത്രത്തില്‍ തിരുത്തേണ്ടതായ വസ്തുതകള്‍ ഒന്നും തന്നെയില്ളെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. പ്രതികളുടെ പേര്, വിലാസം തുടങ്ങിയവയില്‍ അക്ഷരത്തെറ്റുകളുണ്ടെന്നും പ്രസ്തുത വ്യക്തി തന്നെയാണെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ അത്തരം തെറ്റുകള്‍ ഒഴിവാക്കണമെന്നുമാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജി. മാത്യു ആവശ്യപ്പെട്ടിരുന്നത്. മാത്രമല്ല, നേരത്തെ വന്ന ചില കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ഫോര്‍മാറ്റിലാണ് കോടതിയുടെ കുറ്റപത്രം വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഭാഗം നല്‍കിയ ഹരജിയില്‍ ജനുവരി ആറിന് വാദം കേള്‍ക്കും. പ്രതിഭാഗത്തിനായി അഡ്വ. യു.എ. ലത്തീഫ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.