മലപ്പുറം: കോട്ടക്കുന്നില്‍ നിര്‍മിക്കുന്ന അഡ്വഞ്ചര്‍ പാര്‍ക്കിന്‍െറ ശിലാസ്ഥാപനം ജനുവരി ഒന്നിന് നടക്കും. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി സിപ്ലൈന്‍, ഡബ്ള്‍ റോപ്, ബര്‍മ ബ്രിജ്, റോപ് ടണല്‍, കമാന്‍ഡോ നെറ്റ്, സ്പൈഡര്‍ നെറ്റ്, സ്ളാക്ക് ലൈന്‍, സോര്‍ബ് ബാള്‍ എന്നിവയാണ് അഡ്വഞ്ചര്‍ പാര്‍ക്കിലുണ്ടാവുക. 25 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും. കോട്ടക്കുന്നിന്‍െറ തെക്ക് ഭാഗത്ത് മഴക്കുഴിയോട് ചേര്‍ന്നാണ് പാര്‍ക്ക് വരുന്നത്. കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍ പ്ളാനിലുള്‍പ്പെട്ട പദ്ധതിയാണിത്. മാസ്റ്റര്‍ പ്ളാനിലെ പ്രധാന പദ്ധതികളായ മിറാക്കിള്‍ ഗാര്‍ഡന്‍, പാര്‍ട്ടി ഹാള്‍, സൈക്കിള്‍ ട്രാക്ക് എന്നിവയുടെ നിര്‍മാണവും ഉടന്‍ തുടങ്ങും. ഇതിനായി രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. കോട്ടക്കുന്നിനെ പ്രകാശപൂരിതമാക്കാന്‍ വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ സ്ഥാപിക്കാനും ഭരണാനുമതിയായിട്ടുണ്ട്. 13 ലക്ഷം ചെലവിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുക. മാര്‍ച്ചിന് മുമ്പ് മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ പറഞ്ഞു. ഒന്നിന് രാവിലെ ഒമ്പതിന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. കലക്ടര്‍ ടി. ഭാസ്കരന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.