തിരൂര്‍: ജില്ലാ കേരളോത്സവത്തില്‍ കലാ-കായിക വിഭാഗങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രതിഭകളെ ബുധനാഴ്ച ആദരിക്കും. വൈകീട്ട് മൂന്നിന് പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിഭകള്‍ക്ക് ഗായകന്‍ ഫിറോസ് ബാബു ഉപഹാരം സമര്‍പ്പിക്കും. ബ്ളോഗ് എഴുത്തുകാരന്‍ സി.വി. ബഷീര്‍ അതിഥിയാകും. ഗ്രാമ, ബ്ളോക്ക്തല കേരളോത്സവങ്ങളില്‍ വിജയികളായ ക്ളബുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്യും. ഇത് സംബന്ധിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.എം. മല്ലിക ടീച്ചര്‍, സ്ഥിരംസമിതി ചെയര്‍മാന്മാരായ പി.എസ്. സഹദേവന്‍, കളത്തില്‍ ബഷീര്‍, കെ. പത്മാവതി, കോഓഡിനേറ്റര്‍ മുജീബ് താനാളൂര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.