കാളികാവ്: ദേശീയോദ്ഗ്രഥന സന്ദേശവുമായി ഡല്‍ഹിയിലത്തെിയ വിദ്യാര്‍ഥിക്കൂട്ടത്തിന് പുതുവെളിച്ചം പകര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലമ്പൂര്‍ വടപുറം സ്പ്രിങ്സ് സ്കൂള്‍ വിദ്യാര്‍ഥികളാണ് രാജ്യത്ത് അഴിമതിക്കെതിരെ മാതൃകാ പ്രവര്‍ത്തനം നടത്തുന്ന മുഖ്യമന്ത്രിക്കൊപ്പം കഴിഞ്ഞദിവസം വിലപ്പെട്ട നിമിഷങ്ങള്‍ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലത്തെിയാണ് ഇവര്‍ സംസാരിച്ചത്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളെ നേരില്‍ കണ്ടതില്‍ കെജ്രിവാളും സന്തോഷം പ്രകടിപ്പിച്ചു. കുട്ടികളോട് ഭാവിയെ കുറിച്ചുള്ള ചിന്തയും കാഴ്ചപ്പാടും അദ്ദേഹം അന്വേഷിച്ചു. യാത്രയിലൂടനീളം ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സഹയാത്രികരോട് ഉന്നയിച്ചാണ് കുട്ടികള്‍ തങ്ങളുടെ ഉദ്യമത്തിന് കരുത്തുപകര്‍ന്നത്. പ്രിന്‍സിപ്പല്‍ ഡോ. കെ. അനസ്, കെ.ടി. വിനോദ് കുമാര്‍, ചിത്രാ സുരേഷ്, ഷമില എന്നിവരും സ്പ്രിങ് പബ്ളിക് സ്കൂളിലെ 23 വിദ്യാര്‍ഥികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.