കൂലി കിട്ടിയില്ല; പ്രതിഷേധവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍

കോട്ടക്കല്‍: ജോലി ചെയ്തതിന്‍െറ കൂലി കിട്ടാത്തതില്‍ പ്രതിഷേധവുമായി അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്ത്. കോട്ടക്കല്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ തൊഴില്‍ ചെയ്യുന്ന ഖദീജ, സൈനബ, തുമ്പാരിച്ചി, കുറുമ്പ, റസിയ, ആമിനു എന്നിവരാണ് പ്രതിഷേധവുമായി ഓഫിസില്‍ എത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 10 മുതലുള്ള കൂലിയാണ് ലഭിക്കാനുള്ളതെന്ന് ഇവര്‍ പറയുന്നു. 300 രൂപ ദിവസ വേതനത്തിലായിരുന്നു തൊഴില്‍. നിത്യചെലവടക്കം പ്രതിസന്ധിയിലായതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ചെയര്‍മാന്‍ കെ.കെ. നാസര്‍, സെക്രട്ടറി കെ.കെ. മനോജ് എന്നിവരുമായി ചര്‍ച്ച നടത്തി. 31നകം പണം നല്‍കാമെന്ന ഉറപ്പിലാണ് സ്ത്രീകള്‍ മടങ്ങിയത്. നഗരസഭ ഓഫിസില്‍ ശമ്പളത്തിന് വേണ്ടി കയറിയിറങ്ങുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.