പൊന്നാനിയില്‍ സാംസ്കാരിക ജലയാത്ര സംഘടിപ്പിച്ചു

പൊന്നാനി: നാട് നേരിടുന്ന ഭയാനകമായ പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ഓര്‍മപ്പെടുത്താന്‍ സഹൃദയ സൗഹൃദ സംഘം പൊന്നാനിയില്‍ സാംസ്കാരിക ജലയാത്ര നടത്തി. ഫാഷിസം, അസഹിഷ്ണുത, രാജ്യത്തെ വില്‍പനച്ചരക്കാക്കുന്ന സമീപനം, ജാതീയതയുടെ തിരിച്ച് വരവ് എന്നിവയെ ഓര്‍മപ്പെടുത്തിക്കൊണ്ട് ഭാരതപ്പുഴയിലെ പള്ളിക്കടവില്‍ നിന്നാരംഭിച്ച സാംസ്കാരിക ജലയാത്ര കനോലി കനാല്‍, ബിയ്യം കായല്‍ വഴി ബിയ്യം കെട്ടില്‍ സമാപിച്ചു. കവി പി.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംവിധായകന്‍ സലാം ബാപ്പു, പ്രഫ. ടി.വൈ. അരവിന്ദാക്ഷന്‍, പ്രഫ. പി.കെ.എം. ഇഖ്ബാല്‍, പ്രഫ. ഇമ്പിച്ചികോയ തങ്ങള്‍, ഇന്ദിര എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കി. സ്വീകരണ സ്ഥലങ്ങളില്‍ പരമ്പരാഗത നാടന്‍ തൊഴിലാളികളെ ആദരിച്ചു. ജാഥയുടെ സമാപനം നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. നാസര്‍ കമ്മാലിക്ക, ഉമര്‍കുട്ടി, ഇബ്രാഹിം പൊന്നാനി, അബ്ദുല്‍ കലാം, അയ്യൂബ്ഖാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.