എടപ്പാള്‍: ‘ചേട്ടാ ഒരു മിനിറ്റ്’ ഒന്നു വണ്ടി നിര്‍ത്തൂവെന്ന് പറഞ്ഞ് എടപ്പാള്‍ ജങ്ഷനിലെ തൃശൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി. സംഘത്തിലെ ചിലരുടെ കൈകളിലുള്ള ട്രേകളില്‍ ആവിപറക്കുന്ന ചുക്കുകാപ്പി. മറ്റു ചിലരുടെ കൈകളില്‍ ലഘുലേഖ. റോഡരികിലേക്ക് വാഹനം മാറ്റിയിട്ടതിനുശേഷം വാഹനത്തിലുള്ളവര്‍ക്കെല്ലാം നല്ല ചുക്കുകാപ്പിയും ഡ്രൈവിങ്ങില്‍ പാലിക്കേണ്ട മര്യാദകളും, നിബന്ധനകളും ഉള്‍ക്കൊള്ളിച്ച ലഘുലേഖയും യുവാക്കള്‍ വിതരണം ചെയ്തു. രാത്രികാലങ്ങളില്‍ എടപ്പാള്‍ മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബ്ളഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയാണ് രാത്രിയിലെ വാഹന യാത്രികര്‍ക്ക് ഉറക്കച്ചടവ് ഇല്ലാതാക്കാന്‍ ചുക്കുക്കാപ്പി വിതരണം ചെയ്തത്. ഹൈവേ എസ്.ഐ ധനരാജ് ഉദ്ഘാടനം ചെയ്തു. സജയ് പൊല്‍പ്പാക്കര, ലിജേഷ് എരുവപ്രക്കുന്ന്, ജുനൈദ് നടുവട്ടം, അലിമോന്‍ പൂക്കരത്തറ, സജയ്ഘോഷ്, അഭിലാഷ് കക്കിടിപ്പുറം, മുനീര്‍, അജി, മുരളി, ബാദുഷ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.