എടക്കര: തൊഴിലില്ലായ്മ മുണ്ടേരി വനത്തിലെ ആദിവാസികളെ ദുരിതത്തിലാക്കുന്നു. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന് സമീപം സ്ഥിതി ചെയ്യുന്ന തണ്ടന്‍കല്ല്, വാണിയംപുഴ വനത്തിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ എന്നീ കോളനികളിലെ ആദിവാസികളാണ് തൊഴിലില്ലായ്മ മൂലം ദുരിതത്തിലായത്. വനവിഭവങ്ങള്‍ ശേഖരിച്ച് വനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജീവിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം വനത്തിലേക്ക് കടക്കാനാകാത്ത അവസ്ഥയിലാണ് ഇവരിപ്പോള്‍. പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന അരി മാത്രമാണ് ഇവരുടെ ഏക ആശ്രയം. പ്രാഥമിക വിദ്യാഭ്യാസം നേടിയവര്‍ ഏറെയുണ്ടെങ്കിലും സര്‍ക്കാര്‍ ജോലിയുള്ളവര്‍ കുറച്ച് പേര്‍ മാത്രമാണ്. വാണിയംപുഴ കോളനിയില്‍ പത്ത് പേര്‍ പത്താംതരം കഴിഞ്ഞവരാണ്. ഇരുട്ടുകുത്തിയില്‍ ഒമ്പതും തണ്ടന്‍കല്ലില്‍ എട്ടും ആളുകള്‍ പത്താംതരം കഴിഞ്ഞിട്ടുണ്ട്. അപ്പന്‍കാപ്പ്, നാരങ്ങാപ്പൊയില്‍, ഏട്ടപ്പാറ എന്നീ കോളനികളിലടക്കം 80ല്‍പരം ആളുകള്‍ പത്താംതരവും പ്ളസ് ടുവും കഴിഞ്ഞവരുണ്ട്. മാവോവാദി ഭീഷണിയുടെ പേരില്‍ സര്‍ക്കാര്‍ പി.എസ്.സി വഴി വാച്ചര്‍ നിയമനം നടത്തിയപ്പോള്‍ വാണിയംപുഴ, കാഞ്ഞിരപ്പുഴ, പോത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളില്‍നിന്ന് ആറ് പേര്‍ക്ക് ജോലി ലഭിച്ചു. എന്നാല്‍, തൊട്ടടുത്ത മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ കാഷ്വല്‍ തൊഴിലാളി നിയമനം നടന്നപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരമുള്ള പ്രത്യേക സംവരണം ആദിവാസികള്‍ക്ക് ലഭിച്ചില്ല. 2012 ജൂണ്‍ ആറിനാണ് കൃഷി വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കൃഷി വകുപ്പിന്‍െറ കീഴിലെ സ്പെഷല്‍ ഫാമുകളിലെയും മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ഫാമുകളിലെയും കാഷ്വല്‍ തൊഴിലാളി നിയമനത്തില്‍ അതത് ഫാമുകളുടെ സമീപ പ്രദേശത്തുള്ള ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുമെന്നായിരുന്നു ഉത്തരവ്. നിലവില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അനുവദിച്ച സംവരണത്തിന് പുറമെയാണിത്. എന്നാല്‍, ഈ ഉത്തരവ് അട്ടിമറിച്ചാണ് അധികൃതര്‍ തൊഴിലാളി നിയമനം നടത്തിയത്. രാഷ്ട്രീയ സ്വാധീനം ചെലുത്തി എഴുത്തും വായനയും അറിയാത്തവര്‍ പോലും ഫാമില്‍ നിയമനം നേടിയിട്ടുണ്ട്. പ്രത്യേകമായി ആദിവാസികള്‍ക്ക് കൃഷിവകുപ്പ് അനുവദിച്ച പത്ത് ശതമാനം സംവരണ ഉത്തരവ് തെറ്റായിരുന്നുവെന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്‍െറ കോപ്പി എല്ലാവരുടെയും പക്കലുണ്ടുതാനും. നിയമന സമയത്ത് ആദിവാസികള്‍ ഫാമിന് മുന്നില്‍ സമരപരിപാടികള്‍ നടത്തിയപ്പോള്‍ പ്രത്യേക സംവരണ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുപോലും അതിന്‍െറ ആവശ്യമില്ളെന്ന നിലപാടാണ് സ്വീകരിച്ചത്. നിലവില്‍ 33 ഒഴിവുകള്‍ ഫാമിലുണ്ട്. അടുത്ത് വിരമിക്കുന്നതടക്കം 36 ഒഴിവുകളാണ് ഫാമിലുണ്ടാകുക. ഈ ഒഴിവുകളിലേക്ക് സമീപ കോളനികളിലെ ആദിവാസികള്‍ക്ക് നിയമനം നല്‍കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.